24.6 C
Iritty, IN
December 1, 2023
  • Home
  • Thiruvanandapuram
  • സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്….
Thiruvanandapuram

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർദ്ധനവ്….

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന്റെ വില 400 രൂപകൂടി 34,800 രൂപയായും ഗ്രാമിന് 50 രൂപകൂടി 4350 രൂപയുമായി. കഴിഞ്ഞ എട്ടുദിവസത്തിനിടെ പവന്റെ വിലയില്‍ 1,480 രൂപയുടെ വര്‍ധനവാണുണ്ടായത്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 1,755.91 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ ദുര്‍ബലമായതും യുഎസ് ട്രഷറി ആദായത്തില്‍ കുറവുവന്നതുമാണ് സ്വര്‍ണംനേട്ടമാക്കിയത്. ഒരാഴ്ചക്കിടെ വിലയില്‍ 1.5ശതമാനമാണ് വര്‍ധനവുണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വര്‍ധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 46,793 രൂപയായി കുറഞ്ഞു. വെള്ളിവിലയിലും കുറവ് വന്നിട്ടുണ്ട്.

Related posts

സംസ്ഥാനത്ത് ഇന്ന് 29,471 പേര്‍ക്ക് കോവിഡ്

Aswathi Kottiyoor

വോട്ടെണ്ണൽ : സുരക്ഷയ്ക്ക് 30281 പൊലീസുകാർ, പ്രകടനങ്ങൾ പാടില്ലെന്ന് ഡിജിപി…

13 കലക്ടറേറ്റുകൾ നവീകരിക്കും, 28 വില്ലേജ് ഓഫിസ് സ്മാർട്ടാക്കും.

Aswathi Kottiyoor
WordPress Image Lightbox