24.6 C
Iritty, IN
December 1, 2023
  • Home
  • Kerala
  • റോഡപകടങ്ങൾ; ഇടപെടലുമായി ഹൈക്കോടതി………
Kerala

റോഡപകടങ്ങൾ; ഇടപെടലുമായി ഹൈക്കോടതി………

റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന് ഒമ്പതിന നിര്‍ദേശങ്ങളുമായി ഹൈക്കോടതി. യാത്രക്കാരുടെ ശ്രദ്ധതിരിയ്ക്കുന്ന ബോര്‍ഡുകളും മറ്റും അടിയന്തരമായി നീക്കം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. റോഡുകള്‍ കുഴിയ്ക്കുന്നതില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമുണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിലെ റോഡ് അപകടങ്ങള്‍ തടയുന്നതിന് അടിയന്തര ഇടപടെല്‍ ആവശ്യപ്പെട്ടുള്ള ഒരു പറ്റം പൊതുതാല്‍പര്യ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഒമ്പതിന നിര്‍ദേശങ്ങള്‍ നല്‍കിയത്. പാതയോരങ്ങളിലെ അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനങ്ങളും ബോര്‍ഡുകളും യാത്രക്കാരുടെ ശ്രദ്ധ തെറ്റിക്കുന്നത് അപകടകാരണമാകുന്നുവെന്ന വിലയിരുത്തലിലാണ് കോടതി പാതയോരങ്ങളിലും നടപ്പാതകളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന സ്തൂപങ്ങളും മറ്റും മൂന്നു മാസത്തിനകം നീക്കം ചെയ്യണം.

പാതയോരങ്ങളില്‍ ഉപേക്ഷിക്കപ്പെട്ടു കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി വേണം. റോഡുകളുടെ സൗകര്യം മെച്ചപ്പെടുത്തേണ്ട ഇടങ്ങളില്‍ സ്ഥലം ഏറ്റെടുത്ത് അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം റോഡ് തുടരെ കുഴിക്കുന്ന സ്ഥിതി വിശേഷം ഒഴിവാക്കണം. പൊതുജനങ്ങളുടെ പണം നഷ്ടമാകുന്നത് ഒഴിവാക്കാന്‍ ഇക്കാര്യത്തില്‍ ഏകോപനമുണ്ടാകണമെന്നും കോടതി ഉത്തരവിട്ടു. കേരളത്തിലെ റോഡുകളിലെ അപകട മേഖലകളില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Related posts

പഠനം കഴിഞ്ഞാൽ വിദേശികൾ നാട്ടിലേക്ക് പൊക്കോണം; തുടരുന്നത് തടയാൻ യുഎസ്.

Aswathi Kottiyoor

ഓണ്‍ലൈനില്‍ സാധനം ഓര്‍ഡര്‍ ചെയ്ത് വാങ്ങുന്നവരെ തേടി തട്ടിപ്പുകാര്‍; പ​ണ​മി​ട​പാ​ടു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെന്ന് പോ​ലീ​സ്

Aswathi Kottiyoor

വി​വാ​ഹ മോ​ച​ന​വും ഇനി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം

Aswathi Kottiyoor
WordPress Image Lightbox