• Home
  • Koothuparamba
  • പി. ​രാ​ഗേ​ഷ് വ​ധ​ക്കേ​സ് ; ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആരംഭിച്ചു
Koothuparamba

പി. ​രാ​ഗേ​ഷ് വ​ധ​ക്കേ​സ് ; ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആരംഭിച്ചു

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വം തൊ​ടീ​ക്ക​ള​ത്തെ പി.​രാ​ഗേ​ഷ് വ​ധ​ക്കേ​സി​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് വി​ഭാ​ഗം അ​ന്വേ​ഷ​ണം തു​ട​ങ്ങി. ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. ഡി​വൈ​എ​സ് പി.​കെ.​ഇ​സ്മാ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ൻ സ​മ​ഗ്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ​യും മാ​താ​വും ഡി​ജി​പി​ക്ക് ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ജി​ല്ലാ കൈ​ബ്രാ​ഞ്ചി​ന് കൈ​മാ​റി​യ​ത്. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തോ​ടെ​യാ​ണ് കേ​സി​ൽ ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത​ത്. 2020 ജൂ​ലൈ 5 ന് ​പു​ല​ർ​ച്ചെ തൊ​ടീ​ക്ക​ളം യു​ടി​സി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ന്‍റെ അ​രി​കി​ൽ റ​ബ​ർ തോ​ട്ട​ത്തി​ൽ വ​ച്ചാ​ണ് രാ​ഗേ​ഷ് വെ​ട്ടേ​റ്റ് മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കേ​സി​ൽ ര​ണ്ടു​പേ​രെ ക​ണ്ണ​വം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.​എ​ന്നാ​ൽ ഇ​വ​രെ കൂ​ടാ​തെ കൂ​ടു​ത​ൽ പേ​ർ സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഇ​ത് പു​റ​ത്ത് കൊ​ണ്ടു​വ​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യ​ത്.

Related posts

വേങ്ങാട് എൽ.പി സ്കൂളിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor

ബൈ​ക്കി​ൽ ചു​റ്റി​ക്ക​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​യെ പോ​ലീ​സ് പി​ടി​കൂ​ടി

Aswathi Kottiyoor

ശിവപുരം പാലുകാച്ചിപ്പാറയിൽ തീപിടിത്തം

Aswathi Kottiyoor
WordPress Image Lightbox