കേളകം: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന് കേരളത്തിലെ പ്രളയാനന്തര ഭവനനിര്‍മാണ പദ്ധതിയുടെ ഭാഗമായി കേളകം ചെട്ടിയാംപറമ്പില്‍ നിര്‍മിച്ച നാല് വീടുകളുടെ താക്കോല്‍ദാനം ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ.ഒ.വി.സനല്‍ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ ലയണ്‍ ഡോ. എസ്. രാജീവ് മുഖ്യാതിഥിയായിരുന്നു. ഭവനനിര്‍മാണത്തിന് സൗജന്യമായി സ്ഥലം വിട്ടുനല്‍കിയ ജോര്‍ജ്കുട്ടി വാളുവെട്ടിക്കലിനെ ആദരിച്ചു.
പഞ്ചായത്തംഗം ലീലാമ്മ ജോണി, ലയണ്‍സ് ക്ലബ്ബ് അംഗങ്ങളായ യോഹന്നാന് മറ്റത്തില്‍, ഡോ.സുധീര്‍, ഷാജി ജോസഫ്, കെ.വി രാമചന്ദ്രന്, ടൈറ്റസ് തോമസ്, സുബൈര്‍ കൊളക്കാടന്‍, സുരേഷ് ബാബു, പ്രകാശന് കാണി, വി.കെ മനോജ് കുമാര്‍, സജിനി സുധീഷ്, ശശീന്ദ്രന് കോലത്ത്, സി.കെ അജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
കേളകം പൂവ്വത്തിന്‍ചോല സ്വദേശി വര്‍ഗീസ്, അടയ്ക്കാത്തോട് സ്വദേശി പൊന്നമ്മ, കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശി ധനേഷ്, ചുങ്കക്കുന്ന് സ്വദേശി സജി എന്നിവര്‍ക്കാണ് വീടുകള്‍ നല്‍കിയത്.
previous post