24.4 C
Iritty, IN
July 3, 2024
  • Home
  • Kerala
  • പരീക്ഷകൾ തുടങ്ങുന്നു ; കോ​വിഡിനെതിരേ അതീവ ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം
Kerala

പരീക്ഷകൾ തുടങ്ങുന്നു ; കോ​വിഡിനെതിരേ അതീവ ​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശം

മാ​​​റ്റി​​​വ​​​ച്ച പ​​​രീ​​​ക്ഷ​​​ക​​​ൾ പു​​​നഃ​​​രാ​​​രം​​​ഭി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഒ​​​ട്ടും കൈ​​​വി​​​ട​​​രു​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ്. പ​​​രീ​​​ക്ഷാ ന​​​ട​​​ത്തി​​​പ്പ് നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ കോ​​​വി​​​ഡ് മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നും നി​​​ർ​​​ദേ​​​ശം.

സ്കൂ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​രും, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും,അ​​​ധ്യാ​​​പ​​​ക​​​രും എ​​​ൻ 95 മാ​​​സ്ക് അ​​​ല്ലെ​​​ങ്കി​​​ൽ മൂ​​​ന്നു ലെ​​​യ​​​ർ തു​​​ണി​​​കൊ​​​ണ്ടു​​​ള്ള മാ​​​സ്ക് ധ​​​രി​​​ക്കേ​​​ണ്ട​​​താ​​​ണ്.​​​പ​​​രീ​​​ക്ഷ ഹാ​​​ളി​​​ൽ ക​​​യ​​​റു​​​ന്ന​​​തി​​​നു മു​​​ൻ​​​പും ശേ​​​ഷ​​​വും കൈ​​​ക​​​ൾ സോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ച് 20 സെ​​​ക്ക​​​ൻ​​​ഡ് ശാ​​​സ്ത്രീ​​​യ​​​മാ​​​യി ക​​​ഴു​​​കേ​​​ണ്ട​​​താ​​​ണ്. പ​​​രീ​​​ക്ഷ ന​​​ട​​​ക്കു​​​ന്ന ക്ലാ​​​സ് മു​​​റി​​​ക​​​ളി​​​ൽ ജ​​​ന​​​ലു​​​ക​​​ൾ തു​​​റ​​​ന്നി​​​ട്ട് വാ​​​യു സ​​​ഞ്ചാ​​​രം ഉ​​​റ​​​പ്പാ​​​ക്കു​​​ക​​​യും,
സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തി ഇ​​​രി​​​പ്പി​​​ട​​​ങ്ങ​​​ൾ ക്ര​​​മീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തു​​​മാ​​​ണ്. പ​​​രീ​​​ക്ഷ ഹാ​​​ളി​​​ന് പ​​​രി​​​സ​​​ര​​​ത്ത് കൂ​​​ട്ടം​​​കൂ​​​ടി നി​​​ൽ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. സ്കൂ​​​ൾ ക​​​വാ​​​ട​​​ത്തി​​​ൽ കൈ​​​ക​​​ഴു​​​കാ​​​ൻ ഉ​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കേ​​​ണ്ട​​​താ​​​ണ്.

പ​​​നി, ചു​​​മ , തു​​​മ്മ​​​ൽ എ​​​ന്നീ രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള കു​​​ട്ടി​​​ക​​​ളെ​​​യും ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ ഉ​​​ള്ള വീ​​​ടു​​​ക​​​ളി​​​ൽ നി​​​ന്ന് വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ളെ​​​യും പ്ര​​​ത്യേ​​​ക മു​​​റി​​​യി​​​ലി​​​രു​​​ത്തി പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​ക്ക​​​ണം. പ​​​രീ​​​ക്ഷാ ഹാ​​​ളു​​​ക​​​ളി​​​ൽ ഹാ​​​ൻ​​​ഡ് സാ​​​നി​​​റ്റൈ​​​സ​​​ർ ഒ​​​രു​​​ക്ക​​​ണം. പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞു ഹാ​​​ളും ഇ​​​രി​​​പ്പി​​​ട​​​വും മേ​​​ശ​​​യും അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്യേ​​​ണ്ട​​​താ​​​ണ്.

പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യ്ക്ക്

കു​​​ടി​​​വെ​​​ള്ളം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്വ​​​ന്ത​​​മാ​​​യി കൊ​​​ണ്ടു​​​വ​​​ര​​​ണം. പ​​​രീ​​​ക്ഷ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മ​​​റ്റ് വ​​​സ്തു​​​ക്ക​​​ളും സ്വ​​​ന്ത​​​മാ​​​യി ക​​​രു​​​ത​​​ണം .ഒ​​​രു സാ​​​ധ​​​ന​​​വും മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി പ​​​ങ്കു വ​​​യ്ക്ക​​​രു​​​ത് . കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​ർ അ​​​വ​​​ർ​​​ക്ക് അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള ശു​​​ചി​​​മു​​​റി​​​ക​​​ൾ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞ് ഹാ​​​ളി​​​ൽ​​​നി​​​ന്ന് ക്യൂ​​​വി​​​ൽ അ​​​ക​​​ലം പാ​​​ലി​​​ച്ച് മാ​​​ത്രം പു​​​റ​​​ത്ത് വ​​​രേ​​​ണ്ട​​​താ​​​ണ്. കൂ​​​ട്ടു​​​കാ​​​രു​​​മാ​​​യി കൂ​​​ട്ടം കൂ​​​ടി നി​​​ന്ന് സം​​​സാ​​​രി​​​ക്ക​​​രു​​​ത്. ക​​​ണ്ട​​​യി​​​ൻ​​​മെ​​​ന്‍റ് സോ​​​ൺ, ഹോ​​​ട്ട്സ്പോ​​​ട്ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് വ​​​രു​​​ന്ന​​​വ​​​ർ, ക്വാ​​​റ​​​ന്‍റൈ​​​ൻ സ​​​മ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ത്ത​​​വ​​​ർ, ചെ​​​റി​​​യ രീ​​​തി​​​യി​​​ലെ​​​ങ്കി​​​ലും കോ​​​വി​​​ഡ് ല​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ഉ​​​ള്ള​​​വ​​​ർ ഇ​​​ത്ത​​​രം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ നേ​​​ര​​​ത്തെ അ​​​റി​​​യി​​​ക്ക​​​ണം.

ര​​​ക്ഷി​​​താ​​​ക്ക​​​ൾ അ​​​റി​​​യാ​​​ൻ

മാ​​​താ​​​പി​​​താ​​​ക്ക​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ അ​​​നു​​​ഗ​​​മി​​​ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക. വ​​​രു​​​ന്നു എ​​​ങ്കി​​​ൽ പ​​​ര​​​മാ​​​വ​​​ധി ഒ​​​രാ​​​ൾ മാ​​​ത്രം വി​​​ദ്യാ​​​ർ​​​ഥി​​​യെ അ​​​നു​​​ഗ​​​മി​​​ക്കു​​​ക. അ​​​വ​​​ർ മാ​​​സ്ക് ധ​​​രി​​​ക്കു​​​ക​​​യും, സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ക. കൂ​​​ട്ടം​​​കൂ​​​ടി നി​​​ൽ​​​ക്കു​​​ക​​​യോ മ​​​റ്റു ര​​​ക്ഷാ​​​ക​​​ർ​​​ത്താ​​​ക്ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു നി​​​ൽ​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കൂ​​​ടെ അ​​​നു​​​ഗ​​​മി​​​ക്കു​​​ന്ന​​​വ​​​ർ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​ത്തി​​​ൽ എ​​​ത്തി​​​യ വാ​​​ഹ​​​ന​​​ത്തി​​​ൽ ത​​​ന്നെ പ​​​രീ​​​ക്ഷ ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കാ​​​ത്തി​​​രി​​​ക്കു​​​ക.

പ​​​രീ​​​ക്ഷ ക​​​ഴി​​​ഞ്ഞ​​​തി​​​നു ശേ​​​ഷം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളോ​​​ട് വാ​​​ഹ​​​നം പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന സ്ഥ​​​ല​​​ത്തേ​​​ക്ക് എ​​​ത്തു​​​ന്ന​​​തി​​​നു ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക.

ഭ​​​ക്ഷ​​​ണ​​​സാ​​​ധ​​​ന​​​ങ്ങ​​​ളും കു​​​ടി​​​വെ​​​ള്ള​​​വും ക​​​രു​​​തു​​​ക. ക​​​ട​​​യി​​​ൽ ക​​​യ​​​റു​​​ന്ന​​​തും ഒ​​​ഴി​​​വാ​​​ക്കേ​​​ണ്ട​​​താ​​​ണ്.

Related posts

തൊഴിലില്ലായ്മ രൂക്ഷമായിട്ടും രാജ്യത്ത്ഒഴിഞ്ഞുകിടക്കുന്നത് 10 ലക്ഷം തസ്തിക: മുഖ്യമന്ത്രി

Aswathi Kottiyoor

അതിർത്തിത്തർക്കം പരിഹരിക്കാതെ ഇരു ഗവർമ്മെണ്ടുകളും – കേരളത്തിന്റെ അധീന ഭൂമിയിലുള്ള കുടുംബങ്ങൾക്ക് കർണാടകയുടെ കുടിയിറക്ക് ഭീഷണി

Aswathi Kottiyoor

കക്കിരി കൃഷിയുടെ വിളവെടുപ്പ്

Aswathi Kottiyoor
WordPress Image Lightbox