കണ്ണൂർ: കോവിഡ് രോഗികൾക്രമാതീതമായി വീണ്ടും കൂടിവരുന്ന സാഹചര്യത്തിൽ അടിസ്ഥാന നിയന്ത്രണങ്ങളിലേക്കു തിരിച്ചുപോകുന്നതിനുള്ള പ്രചാരണം ശക്തമാക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. കണ്ണൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ജനങ്ങൾ കൂടുതൽ ജാഗ്രത തുടരേണ്ടതുണ്ട്. ഇനിയും സമ്പൂർണ ലോക്ക് ഡൗണിലേക്കു പോകുകയെന്നത് സാധ്യമല്ല. കോവിഡുമായി ബന്ധപ്പെട്ട് നാളെ പ്രധാനമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാക്സിൻ ലഭ്യമാകുന്നതിനനുസരിച്ച് കൂടുതൽ പേർക്ക് വാക്സിനേഷൻ നടത്തും. വാക്സിനെടുക്കാൻ കൂടുതലായി ആളുകൾ മുന്നോട്ടുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.