22.5 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ നിർദേശം…..
Thiruvanandapuram

ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ നിർദേശം…..

തിരുവനന്തപുരം: മൊറട്ടോറിയം കാലത്ത് ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഈടാക്കുന്ന കൂട്ടുപലിശ ഒഴിവാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന് ബാങ്കുകളോട് ആർ.ബി.ഐ നിർദ്ദേശിച്ചു. കോവിഡ് പാക്കേജിന്റെ ഭാഗമായി രണ്ടു ഘട്ടമായി ബാങ്ക് വായ്പകൾക്ക് മൊറാട്ടോറിയം പ്രഖ്യാപിച്ചിരുന്നു. മാർച്ച്‌ 1 മുതൽ ആഗസ്ത് 31 വരെയുള്ള കാലയളവിലാണ് വായ്പകൾക്ക് തിരിച്ചടവ് ഒഴിവാക്കി നൽകിയത്. എന്നാൽ ഈ കാലയളവിൽ കൂട്ടുപലിശ ഈടാക്കിയിരുന്ന ബാങ്കുകളോട് ഇത് ഒഴിവാക്കി നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടും പല സ്ഥാപനങ്ങളും ഇത് നടപ്പാക്കാത്തതിനെ തുടർന്നാണ് ബാങ്കുകൾക്കും മറ്റു ധനകാര്യ സ്ഥാപനങ്ങൾക്കും ആർ.ബി.ഐയുടെ ഈ നിർദേശം. മൊറാട്ടോറിയം ഭാഗികമായോ പൂർണമായോ സ്വീകരിച്ചവർക്കും ഉപേക്ഷിച്ചവർക്കും ആനുകൂല്യം നൽകിയിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

Related posts

അവർ അനാഥരാകില്ല , ഒപ്പമുണ്ടാകും സർക്കാർ ; മാതാപിതാക്കളുടെ കാലശേഷവും പരിരക്ഷയും പിന്തുണയും ഉറപ്പാക്കുന്ന സമഗ്രപദ്ധതി…………..

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷയ്ക്കുള്ള ഹാൾടിക്കറ്റ് വിതരണം ഇന്ന് മുതൽ….

Aswathi Kottiyoor

ബഫർസോൺ: ജനവാസ മേഖല ഒഴിവാക്കാൻ വനം വകുപ്പിന് ചുമതല.

Aswathi Kottiyoor
WordPress Image Lightbox