24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി
kannur

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി

ഇ​രി​ട്ടി: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി​യ​ത് ചി​ല ബൂ​ത്തു​ക​ളി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കി. പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ കു​ന്നോ​ത്ത് യു​പി സ്‌​കൂ​ളി​ലെ 10 എ ​ബൂ​ത്തി​ൽ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​നു​ണ്ടാ​യ ത​ക​രാ​റ് കാ​ര​ണം ഒ​ന്ന​ര മ​ണി​ക്കൂ​ർ പോ​ളിം​ഗ് വൈ​കി.
പു​തി​യ വോ​ട്ടിം​ഗ് യ​ന്ത്രം എ​ത്തി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പ് പു​ന​രാ​രം​ഭി​ച്ച​ത്. കീ​ഴൂ​ർ വി​യു​പി സ്‌​കൂ​ളി​ലെ 59 എ ​ബൂ​ത്തി​ലും ഒ​രു​മ​ണി​ക്കൂ​റി​ലേ​റെ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ത​ക​രാ​റുമൂ​ലം പോ​ളിം​ഗ് മു​ട​ങ്ങി. പ​ടി​യൂ​ർ ഗ​വ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ 37ാം ന​മ്പ​ർ ബൂ​ത്തി​ലും 20 മി​നി​റ്റ് നേ​രം പോ​ളിം​ഗ് മു​ട​ങ്ങി.
യ​ന്ത്രത്ത​ക​രാ​ർ മൂ​ല​മാ​ണ് പോ​ളിം​ഗ് മു​ട​ങ്ങി​യ​ത്. എ​ടൂ​ർ സ്കൂ​ളി​ലെ ഒ​രു ബൂ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ നി​ർ​ബ​ന്ധി​ച്ചി​ട്ടും, മാ​സ്ക് ന​ൽ​കി​യി​ട്ടും വ​യ്ക്കാ​തി​രു​ന്ന വോ​ട്ട​റെ മാ​സ്ക് വ​ച്ചാ​ൽ മാ​ത്ര​മേ വോ​ട്ട് ചെ​യ്യാ​ൻ അ​നു​വ​ദി​ക്കുകയുള്ളുവെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് തി​രി​ച്ച​യ​ച്ചു.
കൂ​ത്തു​പ​റ​മ്പ്: വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് പ​ല ബൂ​ത്തു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് അ​ല്പ​സ​മ​യ​ത്തേ​ക്ക് ത​ട​സ​പ്പെ​ട്ടു. മെ​രു​വ​മ്പാ​യി​യി​ലെ 126 ന​മ്പ​ർ ബൂ​ത്ത്, നീ​ർ​വേ​ലി​യി​ലെ 129 ന​മ്പ​ർ ബൂ​ത്ത്, വ​ട്ടി​പ്രം 121 എ ​ബൂ​ത്ത്, വേ​ങ്ങാ​ട് 46 ന​മ്പ​ർ ബൂ​ത്ത്, ഊ​ർ​പ്പ​ള്ളി 54 എ ​ന​മ്പ​ർ ബൂ​ത്ത്, ആ​മ്പി​ലാ​ട്ടെ 32 എ​ന​മ്പ​ർ ബൂ​ത്ത്, ചെ​റു​വാ​ഞ്ചേ​രി വെ​സ്റ്റ് എ​ൽ​പി സ്കൂ​ളി​ലെ 54 എ ​ന​മ്പ​ർ ബൂ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ത​ട​സ​പ്പെ​ട്ട​ത്.​പി​ന്നീ​ട് ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം വോ​ട്ടെ​ടു​പ്പ് പു​നഃ​രാ​രം​ഭി​ച്ചു
പ​യ്യ​ന്നൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ക​ണ്ട​ങ്കാ​ളി ഷേ​ണാ​യി സ്മാ​ര​ക ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ 106-ാം ന​മ്പ​ർ ബൂ​ത്തി​ൽ വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​യ​തി​നാ​ൽ 45 മി​നി​ട്ട് വൈ​കി​യാ​ണ് പോ​ളിം​ഗ് തു​ട​ങ്ങി​യ​ത്.
കൂ​ക്കാ​നം ജി​യു​പി സ്കൂ​ളി​ലെ അ​ഞ്ചാം ന​മ്പ​ർ ബൂ​ത്തി​ൽ മെ​ഷീ​ൻ ത​ക​രാ​റാ​യ​തി​നാ​ൽ അ​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് വോ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. പെ​ര​ളം എ​യു​പി സ്കൂ​ളി​ലെ 15-ാം ന​മ്പ​ർ ബൂ​ത്തി​ൽ മെ​ഷീ​ൻ ത​ക​രാ​റാ​യ​തി​നാ​ൽ വോ​ട്ടിം​ഗ് ഒ​രു മ​ണി​ക്കൂ​ർ അ​ഞ്ച് മി​നി​ട്ട് വൈ​കി.
പെ​രു​മ്പ​ട​വ്: മ​ട്ട​ന്നൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ക്യൂ​വി​ൽ നി​ന്നാ​ണ് വോ​ട്ട് ചെ​യ്ത​ത്. ത​ളി​പ്പ​റ​മ്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ത​ല​വി​ൽ 48എ ​ബൂ​ത്തി​ലെ വോ​ട്ട​റാ​ണ് ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി. രാ​വി​ലെ 6.45 ന് ​ത​ന്നെ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ബൂ​ത്തി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി ഒ​ന്നാം ന​മ്പ​ർ വോ​ട്ട​റാ​യി സ്‌​ലി​പ്പും വാ​ങ്ങി കൈ​യി​ൽ മ​ഷി പു​ര​ട്ടി വോ​ട്ട് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴാ​ണ് വോ​ട്ടിം​ഗ് മെ​ഷീ​ൻ ത​ക​രാ​റി​ലാ​ണെ​ന്ന വി​വ​രം മ​ന​സി​ലാ​യ​ത്.
7.30 ന് ​മ​റ്റൊ​രു വോ​ട്ടിം​ഗ് മെ​ഷീ​ൻ എ​ത്തി​ച്ചെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ആ​രം​ഭി​ക്കാ​നാ​യ​ത് എ​ട്ടി​നാ​ണ്. രാ​വി​ലെ​ത​ന്നെ വോ​ട്ട് ചെ​യ്ത് ത​ന്‍റെ മ​ണ്ഡ​ല​മാ​യ മ​ട്ട​ന്നൂ​രി​ൽ പോ​കു​വാ​ൻ ത​യാ​റെ​ടു​പ്പ് ന​ട​ത്തി​യ ഇ​ല്ലി​ക്ക​ൽ ആ​ഗ​സ്തി​യെ വോ​ട്ടിം​ഗ് വൈ​കി​യ​ത് ദു​രി​ത​ത്തി​ലാ​ക്കി. കു​ടും​ബ​സ​മേ​ത​മാ​ണ് അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

Related posts

പ​ണി​മു​ട​ക്ക്: എ​ൽ​ഐ​സി ഓഫീ​സു​ക​ൾ സ്തം​ഭി​ച്ചു

Aswathi Kottiyoor

വോ​ട്ട​ര്‍​പ​ട്ടി​ക: തെ​റ്റു​ക​ള്‍ തി​രു​ത്താം

Aswathi Kottiyoor

ത​ല​മു​റ​ക​ൾ​ക്ക് നാ​ട​ൻ രു​ചി പ​ക​ർ​ന്ന ക​ല്ലു ക​ഫെ നാ​ണു യാ​ത്ര​യാ​യി

Aswathi Kottiyoor
WordPress Image Lightbox