25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എ​ല്ലാ​വ​രും വോ​ട്ട​വ​കാ​ശം വി​വേ​ക​പൂ​ർ​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി
Kerala

എ​ല്ലാ​വ​രും വോ​ട്ട​വ​കാ​ശം വി​വേ​ക​പൂ​ർ​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം: മു​ഖ്യ​മ​ന്ത്രി

നി​ർ​ണാ​യ​ക​മാ​യ വോ​ട്ടെ​ടു​പ്പി​ന് സ​മ​യ​മാ​കു​ന്നു​വെ​ന്നും എ​ല്ലാ​വ​രും വോ​ട്ട​വ​കാ​ശം വി​വേ​ക​പൂ​ർ​ണ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ജ​നാ​ധി​പ​ത്യ​ത്തോ​ടു​ള്ള ന​മ്മു​ടെ നാ​ടി​ന്‍റെ പ്ര​തി​ബ​ദ്ധ​ത തെ​ളി​യി​ക്കു​ന്ന​താ​ക​ട്ടെ ഓ​രോ​രു​ത്ത​രു​ടേ​യും വോ​ട്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ച​ര​ണ രം​ഗ​ത്ത് വ​ലി​യ ആ​വേ​ശ​മാ​ണ് ദൃ​ശ്യ​മാ​യ​ത്. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​ച​ര​ണ​സാ​മ​ഗ്രി​ക​ൾ എ​ല്ലാ​വ​രും ഉ​പ​യോ​ഗി​ച്ചു. ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും തോ​ര​ണ​ങ്ങ​ളും നാ​ടാ​കെ നി​ര​ന്നി​ട്ടു​ണ്ട്. വോ​ട്ടെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​മ്പോ​ൾ അ​വ സ​മ​യ​ബ​ന്ധി​ത​മാ​യി നീ​ക്കം ചെ​യ്യു​ക എ​ന്ന​തു വ​ള​രെ പ്ര​ധാ​ന​മാ​ണ്.

അ​തു​കൊ​ണ്ടു​ത​ന്നെ എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ ബോ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ചാ​ര​ണ വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​ലും ജാ​ഗ്ര​ത കാ​ണി​ക്ക​ണം. അ​ത് പ​രി​സ്ഥി​തി​ക്ക് കോ​ട്ട​മു​ണ്ടാ​ക്കാ​തെ ആ​വു​ക​യും വേ​ണം.

ന​മ്മു​ടെ നാ​ടി​നെ ഹ​രി​ത​കേ​ര​ള​മാ​യി ന​മു​ക്ക് നി​ല​നി​ർ​ത്താം. വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ ഇ​ത് അ​നി​വാ​ര്യ​മാ​യ ക​ട​മ​യാ​യി ഏ​റ്റെ​ടു​ക്കാം. നാ​ടി​നു വേ​ണ്ടി​യു​ള്ള ഈ ​മു​ൻ​കൈ എ​ല്ലാ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ നി​ന്നും സ്ഥാ​നാ​ർ​ഥി​ക​ളി​ൽ​നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

Related posts

മാവോവാദികൾക്കായി തിരച്ചിൽ: കണ്ണൂരിന്‍റെ അതിർത്തി പ്രദേശങ്ങളിലും ജാഗ്രത

Aswathi Kottiyoor

നേപ്പാളിൽ ഭൂചലനത്തിൽ ആറു മരണം: 6.3 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിൽ ഉൾപ്പെടെ തുടർചലനങ്ങൾ

Aswathi Kottiyoor

സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഡബ്ല്യുസിസി

Aswathi Kottiyoor
WordPress Image Lightbox