• Home
  • Iritty
  • പേരാവൂരില്‍ 81 ശതമാനം പോളിംങ്ങ്: വട്ട്യറയില്‍ യു.ഡി.എഫ് ബൂത്ത് എജന്റിന് മര്‍ദ്ദനം.
Iritty

പേരാവൂരില്‍ 81 ശതമാനം പോളിംങ്ങ്: വട്ട്യറയില്‍ യു.ഡി.എഫ് ബൂത്ത് എജന്റിന് മര്‍ദ്ദനം.

ഇരിട്ടി: നിയമസഭാ തെരെഞ്ഞെടുപ്പില്‍ പേരാവൂരില്‍ കനത്ത പോളിംങ്. 81 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് രണ്ട് ശതമാനം വര്‍ദ്ദനവാണ് വോട്ടിംങില്‍ ഉണ്ടായത്. കഴിഞ്ഞ നിയമ സഭാ തെരെഞ്ഞെടുപ്പില്‍ 79 ശതമാനമായിരുന്നു പോളിംങ്. പിന്നിട് നടന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ 76 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഒടുവില്‍ കിട്ടിയ കണക്കനുസരിച്ച് 80.91 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് കണക്കാക്കുന്നത്. പായം പഞ്ചയാത്തിലെ വട്ട്യറയില്‍ യു.ഡി.എഫ് ബൂത്ത് ഏജന്റിനു നേരേ മര്‍ദ്ദനമൊഴിച്ചാല്‍ പൊതുവേ തെരഞ്ഞെടുപ്പ് മേഖലയില്‍ സമാധാനപരമായിരുന്നു. വട്ട്യറയിലെ ബൂത്ത് ഏജന്റ് ശരത്‌ ജോഷിനെ മർദ്ദന മേറ്റ നിലയില്‍ തലശ്ശേരി ഇന്ദിരാഗന്ധിസഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പോളിംങ് സ്‌റ്റേഷനില്‍ നിന്നും ചായകുടിക്കാന്‍ ഇറങ്ങിയപ്പോള്‍ ഒരു സംഘം മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തിനുപിന്നില്‍ സി.പി.എം.പ്രവര്‍ത്തകരാണെന്ന് യു.ഡി.എഫ് ആരോപിച്ചു. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങിയതു മുതൽ തന്നെ മിക്ക ബൂത്തുകള്‍ക്കു മുമ്പിലും നീണ്ടനീര കാണപ്പെട്ടു. 1 മണിക്കൂറിനുള്ളില്‍ 5ശതമാനം പേരും 9 മണിക്ക് 17.26 ശതമാനവും 1 മണിക്ക് 48 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി പിന്നിട് വോട്ടെടുപ്പ ക്രമാനുഗതമായി ഉയര്‍ന്നു. ഇരുമുന്നണികള്‍ക്കും സ്വാധീനമുള്ള മേഖലകളില്‍ കനത്ത പോളിംങ് രേഖപ്പെടുത്തിയത് പ്രവചനം അസാധ്യമാക്കിയിരിക്കുകയാണ്. മാവോയിസ്റ്റ് ഭീക്ഷണിയുള്ള ബൂത്തുകളില്‍ കനത്ത സുരക്ഷയായിരുന്നു ഒരുക്കിയത്. കനത്ത പരിശോധനക്ക ശേഷം മാത്രമാണ് ഇവിടെ വോട്ടര്‍മാരെ പോളിംങ് സ്‌റ്റേഷനകത്തെക്ക് കടത്തിവിട്ടത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സണ്ണിജോസഫ് കടത്തുംകടവ് സ്‌കൂളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.വി.സക്കീര്‍ഹുസൈന്‍ പയഞ്ചേരി എല്‍.പി.സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി സ്മിതജയമോഹന് തലശ്ശേരിയിലായിരുന്നു വോട്ട് അവിടെ ബി.ജെ.പി.ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ പോയില്ല.

Related posts

വ​ന്യ​ജീ​വി ആക്ര​മണം: ക​ർ​ഷ​ക യൂ​ണി​യ​ൻ-എം ​ഹെ​ഡ് പോ​സ്റ്റ്‌ ഓ​ഫീ​സ് മാ​ർ​ച്ച് ഇന്ന്

Aswathi Kottiyoor

ആ​റ​ളം ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ഒ​പി ആ​രം​ഭി​ച്ചു

Aswathi Kottiyoor

മൂന്നാഴ്ചക്കുള്ളിൽ ഇരിട്ടിയിൽ കോവിഡ് മൂലം മരിച്ചത് ആറു വ്യാപാരികൾ …………..

Aswathi Kottiyoor
WordPress Image Lightbox