കൊട്ടിയൂർ: കൊട്ടിയൂർ എൻഎസ്എസ്കെ യുപി സ്കൂളിലെ 154ാം നന്പർ ബൂത്തിൽ എത്തിയ മൂന്നു പേർക്ക് വോട്ടു ചെയ്യാനായില്ലെന്ന് പരാതി. വോട്ടുകൾ തപാൽ വോട്ടുകളായി മാർക്ക് ചെയ്തിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചതെന്ന് അവർ പറഞ്ഞു.
കൊട്ടിയൂർ പഞ്ചായത്ത് 10-ാം വാർഡിലെ ക്രമ നമ്പർ 928 എസ്.ജെ. തോമസ്, ക്രമനമ്പർ 734 പുഷ്പ മല്ലിശേരിയിൽ, ക്രമനമ്പർ 172 ലൂക്കാ ചാമനാട്ട് എന്നിവർ ഇതുസംബന്ധിച്ച് റിട്ടേണിംഗ് ഓഫീസർക്കും കളക്ടർക്കും പരാതി നൽകി.
എസ്.ജെ.തോമസ് തപാൽ വോട്ടിന് അപേക്ഷ നൽകിയിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. വോട്ടു ചെയ്യാനെത്തിയപ്പോൾ നേരത്തെ തപാൽ വോട്ട് മാർക്ക് ചെയ്തിരിക്കുന്നുവെന്നാണ് മറുപടി ലഭിച്ചതെന്ന് തോമസിന്റെ പരാതിയിൽ പറയുന്നു. ലൂക്കാ ചാമനാട്ടിന് തപാൽ വോട്ട് അനുവദിച്ചിരുന്നു. വോട്ട് ചെയ്യുന്നതിനായി വെള്ളിയാഴ്ച പോളിംഗ് ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു. പക്ഷേ, ആരും വോട്ട് രേഖപ്പെടുത്താനായി വീട്ടിലെത്തിയില്ല. വോട്ടിനായി ബൂത്തിലെത്തിയപ്പോൾ ചെയ്യാനാവില്ലെന്ന് അറിയിച്ചതായും ലൂക്ക പരാതിയിൽ പറയുന്നു. പുഷ്പ മുല്ലശേരിയും തപാൽ വോട്ടിന് അപേക്ഷ നൽകിയിരുന്നു. പക്ഷേ തപാൽ വോട്ടിനായി ആരും വീട്ടിലെത്തിയില്ല. വോട്ടു ചെയ്യാനായി ബൂത്തിലെത്തിയപ്പോൾ തപാൽവോട്ട് മാർക്ക് ചെയ്തിരിക്കുകയാണെന്ന് അറിയിച്ചതായി പുഷ്പ മുല്ലശേരി പരാതിയിൽ പറയുന്നു. തപാൽവോട്ടിൽ വ്യാപക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.
previous post