കൊട്ടിയൂർ: പൊതു തിരെഞ്ഞടുപ്പിനെ പ്ലാസ്റ്റിക്ക് മാലിന്യ മുക്തമാക്കാൻ ഹരിത കർമ്മ സേന അംഗങ്ങൾ പോളിംഗ് ബൂത്തുകളിൽ പ്രവർത്തനം നടത്തുന്നു. പഞ്ചായത്ത് തല ഏകോപനത്തിൽ പരിശീലനം നേടിയ അംഗങ്ങൾ ഓരോ ബൂത്തിലും ജൈവ അജൈവ മാലിന്യം തരം തിരിക്കൽ, സംസ്കരണം, പൊതു ജനങ്ങൾക്ക് കൃത്യമായ നിർദേശം നൽകി മാലിന്യത്തെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്ന നടപടികൾ ആണ് കൈ കൊള്ളുന്നത്. ഓരോ വർഷവും തിരെഞ്ഞടുപ്പ് അനു ബന്ധിച്ച് ടൺ കണക്കിന് ഖര പ്ലാസ്റ്റിക്ക് മാലിന്യമാണ് ഒരോ ബൂത്തിലും ഉണ്ടായിക്കൊണ്ടിരുന്നത് ഇത്തരത്തിലെ ഇടപെടൽ മൂലം ഗണ്യമായ തോതിൽ മാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ കഴിഞ്ഞു. ജനങ്ങൾ കൃത്യമായി സഹകരിക്കുന്നുണ്ടെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ പഞ്ചായത്ത് എം സി എഫ് ൽ എത്തിച്ച ശേഷം സർക്കാർ സംസ്കരണ ഏജൻസികൾക്ക് കൈമാറുകയും ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ ശാസ്ത്രീയരീതിയിൽ സംസ്കരിക്കുമെന്നും ഹരിത കർമ്മസേന അംഗങ്ങൾ ആയ ഇന്ദു, റെജീന എന്നിവർ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായുള്ള സംയോജനത്തോടുകൂടി കുടുംബശ്രീയുടെയും ഹരിതകേരളമിഷന്റേയും ശുചിത്വമിഷന്റേയും ക്ലീൻ കേരള കമ്പനിയുടെയും ഒക്കെ ഭാഗമായാണ് ഹരിത കർമ്മ സേന പ്രവർത്തിക്കുന്നത്.
previous post