24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • കലക്ടറേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു
kannur

കലക്ടറേറ്റില്‍ വെബ് കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ വെബ്കാസ്റ്റിംഗ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കലക്ടര്‍ ടി വി സുഭാഷ് നിര്‍വ്വഹിച്ചു. ജില്ലയിലെ 3137 ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയതോടെ തെരഞ്ഞെടുപ്പില്‍ നൂറു ശതമാനം വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ഏക ജില്ലയാണ് കണ്ണൂരെന്ന് കലക്ടര്‍ പറഞ്ഞു. 131 ലാപ്ടോപ്പുകളാണ് കണ്‍ട്രോള്‍ റൂമിലുള്ളത്. ഒരു ലാപ്ടോപ്പിന്റെ മോണിറ്ററില്‍ 24 ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒരേസമയം നിരീക്ഷിക്കാനാവും. ചടങ്ങില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എന്‍ ദേവീദാസ്, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷമി, എഡിഎം ഇ പി മേഴ്‌സി തുടങ്ങിയവര്‍ പങ്കെടുത്തു

Related posts

10 വാ​ര്‍​ഡു​ക​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണ്‍

Aswathi Kottiyoor

ജില്ലയില്‍ 799 പേര്‍ക്ക് കൂടി കൊവിഡ്; 777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണും: മന്ത്രി പി പ്രസാദ്

Aswathi Kottiyoor
WordPress Image Lightbox