24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • മാലൂരിൽ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊന്നത് സ്വന്തം മകൾ
Peravoor

മാലൂരിൽ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; കൊന്നത് സ്വന്തം മകൾ

മാലൂർ : കപ്പറ്റപ്പൊയിലിലെ കോറോത്ത് ലക്ഷം വീട്ടിലെ കെ.നന്ദിനിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം നന്ദിനിയെ കൊന്നത് 49 കാരിയായ സ്വന്തം മകൾ ഷേർളി . കിടപ്പ് രോഗിയായ അമ്മയെ പരിചരിക്കാൻ സാധിക്കാത്തതാണ് കൊലപ്പെടുത്താൻ മകളെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.ഷേർലിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.നന്ദിനിയുടെ മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ് മോർട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി നന്ദിനിയുടെ ഭർത്താവ് രാഘവൻ മരണപ്പെട്ടിരുന്നു.ഷേർളിക്കും ഇവരുടെ ഭർത്താവ് ഭാസ്കരനുമൊപ്പമാണ് നന്ദിനി താമസിക്കുന്നത് . നന്ദിനിക്കാവശ്യമായ പരിചരണം മകളായ ഷേർളി ചെയ്യാൻ തയ്യാറായിരുന്നില്ല . കൂലിപ്പണിയെടുത്ത് ഉപജീവനം കഴിയുന്ന ഭാസ്കരനാണ് നന്ദിനിക്ക് ആവശ്യമായ മരുന്നുകൾ നല്കുന്നതും പരിചരിക്കുന്നതും . വടികൊണ്ടും കൈകൊണ്ടും മർദ്ദിച്ചവശയാക്കിയാണ് ഷേർളി അമ്മയെ കൊലപ്പെടുത്തിയതെന്നാണ്‌ വിവരം .

Related posts

പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.

Aswathi Kottiyoor

മാലൂർപടിയിൽ നിന്ന്‌ നെയ്യുമായി സ്ഥാനികൻ പുറപ്പെട്ടു

Aswathi Kottiyoor

വാക്‌സിനേഷൻ: ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor
WordPress Image Lightbox