പ്രായപരിധി മുൻഗണന ഉള്ളവർക്കുള്ള വാക്സിൻ വിതരണം വേഗം പൂർത്തിയാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കു നിർദേശം നൽകി. മാർച്ച് 30 വരെ 6.11 ലക്ഷം വാക്സിൻ ഡോസുകളാണ് വിതരണം ചെയ്തിട്ടുള്ളത്.
വാക്സിനേഷനായി എല്ലാ സ്വകാര്യ ആശുപത്രികളെയും ഉപയോഗിക്കണം. വാക്സിൻ നൽകുന്നതിനും കാത്തിരിക്കുന്നതിനും നിരീക്ഷണത്തിനും സൗകര്യമുള്ള എല്ലാ സ്വാകാര്യ സ്ഥാപനങ്ങളെയും ഉൾപ്പെടുത്തണം. ഈ ആശുപത്രികൾ മെച്ചപ്പെട്ട ശീതീകരണ സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം. പാർശ്വഫലങ്ങൾ കണ്ടെത്തുന്നവരെ ചികിത്സിക്കാനുള്ള സൗകര്യങ്ങളും ഉറപ്പു വരുത്തണമെന്നും വാക്സിൻ അഡ്മിനിസ്ട്രേഷൻ നാഷണൽ എക്സ്പേർട്ട് കമ്മിറ്റി ചെയർമാൻ ഡോ. വി.കെ പോൾ പറഞ്ഞു.
കർണാടകയും പരിശോധന നടപടികൾ ഊർജിതമാക്കേണ്ടതുണ്ടെന്ന് സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ വിശദീകരിക്കവേ ഡോ. വി.കെ പോൾ പറഞ്ഞു. സന്പർക്ക പരിശോധന, ക്വാറന്റൈൻ, ഐസൊലേഷൻ എന്നീ മാർഗങ്ങളിലൂടെയല്ലാതെ കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ മറ്റൊരു വഴിയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.