• Home
  • Kerala
  • പു​തു​ക്കി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വച്ചു
Kerala

പു​തു​ക്കി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വച്ചു

രാ​ജ്യ​ത്ത് പു​തു​ക്കി​യ തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​ത് ത​ൽ​ക്കാ​ല​ത്തേ​ക്ക് മാ​റ്റി​വ​ച്ചു. സം​സ്ഥാ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തി​ന് കാ​ല​താ​മ​സം ഉ​ള്ള​തി​നാ​ലാ​ണ് തീ​രു​മാ​ന​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പു​തി​യ തൊ​ഴി​ൽ നി​യ​മം വി​ജ്ഞാ​പ​നം ചെ​യ്യാ​ൻ കേ​ന്ദ്രം ത​യാ​റാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ൾ അ​തി​ന് ത​ട​സ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ മാ​റ്റം​വ​രു​ത്തി​യാ​ൽ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

തൊ​ഴി​ൽ​നി​യ​മ​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ചും തൊ​ഴി​ൽ മേ​ഖ​ല​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ നാ​ല് ലേ​ബ​ർ കോ​ഡു​ക​ൾ​ക്ക് രൂ​പം​ന​ൽ​കി​യ​ത്. സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി കോ​ഡ് (സാ​മൂ​ഹി​ക സു​ര​ക്ഷാ ച​ട്ടം), ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ​സ് കോ​ഡ് (വ്യ​വ​സാ​യ​ബ​ന്ധ ച​ട്ടം), ഒ​ക്യു​പേ​ഷ​ൻ സേ​ഫ്റ്റി കോ​ഡ് (തൊ​ഴി​ൽ സു​ര​ക്ഷാ ച​ട്ടം) കോ​ഡ് ഓ​ൺ വേ​ജ​സ് (വേ​ത​ന ച​ട്ടം) തു​ട​ങ്ങി​യ​വ​യാ​ണ് സ​ർ​ക്കാ​ർ പാ​സാ​ക്കി​യ​ത്.

തൊ​ഴി​ലാ​ളി, തൊ​ഴി​ലു​ട​മ, സ്ഥാ​പ​നം, വേ​ത​നം എ​ന്നീ പ​ദ​ങ്ങ​ൾ​ക്കു നാ​ല് കോ​ഡു​ക​ളി​ലും സ​മാ​ന നി​ർ​വ​ച​ന​മാ​ണു ന​ൽ​കി​യി​ട്ടു​ള്ള​ത്.

Related posts

ഡോക്ടറെ നിയമിക്കുന്നു*

Aswathi Kottiyoor

സ്പോർട്സ് സ്‌കൂളുകൾക്ക് പ്രത്യേക പാഠ്യപദ്ധതി വികസിപ്പിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

കോ​ൺ​ഗ്ര​സി​ന്‍റെ ക​ണ്ണൂ​ർ ക​ള​ക്‌​ട​റേ​റ്റ് മാ​ർ​ച്ച്; 400 പേ​ർ​ക്കെ​തി​രേ കേ​സ്

Aswathi Kottiyoor
WordPress Image Lightbox