രാജ്യത്ത് പുതുക്കിയ തൊഴിൽ നിയമങ്ങൾ നടപ്പാക്കുന്നത് തൽക്കാലത്തേക്ക് മാറ്റിവച്ചു. സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കുന്നതിന് കാലതാമസം ഉള്ളതിനാലാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. പുതിയ തൊഴിൽ നിയമം വിജ്ഞാപനം ചെയ്യാൻ കേന്ദ്രം തയാറാണെങ്കിലും സംസ്ഥാനങ്ങളിലെ നിലവിലുള്ള നിയമങ്ങൾ അതിന് തടസമാണ്. ഇക്കാര്യത്തിൽ മാറ്റംവരുത്തിയാൽ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ.
തൊഴിൽനിയമങ്ങളുടെ എണ്ണം കുറച്ചും തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുമാണ് കേന്ദ്രസർക്കാർ നാല് ലേബർ കോഡുകൾക്ക് രൂപംനൽകിയത്. സോഷ്യൽ സെക്യൂരിറ്റി കോഡ് (സാമൂഹിക സുരക്ഷാ ചട്ടം), ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (വ്യവസായബന്ധ ചട്ടം), ഒക്യുപേഷൻ സേഫ്റ്റി കോഡ് (തൊഴിൽ സുരക്ഷാ ചട്ടം) കോഡ് ഓൺ വേജസ് (വേതന ചട്ടം) തുടങ്ങിയവയാണ് സർക്കാർ പാസാക്കിയത്.
തൊഴിലാളി, തൊഴിലുടമ, സ്ഥാപനം, വേതനം എന്നീ പദങ്ങൾക്കു നാല് കോഡുകളിലും സമാന നിർവചനമാണു നൽകിയിട്ടുള്ളത്.