28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി,​ അവസാന തീയതി ജൂണ്‍ 30
Kerala

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി,​ അവസാന തീയതി ജൂണ്‍ 30

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള തീയതി 2021 ജൂണ്‍ 30 വരെ നീട്ടി . രണ്ടും ബന്ധിപ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ തീരുമാനം.

കൊവിഡ് 19 മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധിയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ വിശദീകരണം. 1961 ലെ ഇന്‍കം ടാക്സ് നിയമത്തിലെ 148ാം വകുപ്പ് പ്രകാരമാണ് പുതിയ തീരുമാനം.

ഇന്ന് ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ പിഴയടക്കേണ്ടി വരുമെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. 1000 രൂപ പിഴയ്ക്ക് പുറമെ പാന്‍ കാര്‍ഡ് അസാധുവാകും എന്നുമായിരുന്നു മുന്നറിയിപ്പ്. കഴിഞ്ഞ ആഴ്ച കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ ഫിനാന്‍ഷ്യല്‍ ബില്‍ 2021 ലെ 234 എച്ച്‌ വകുപ്പ് പ്രകാരമാണ് പിഴ തീരുമാനം വന്നത്. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമായിരുന്നു

Related posts

നിപ വൈറസ് കണ്ടെത്താന്‍ ട്രൂനാറ്റ് പരിശോധനക്ക് അനുമതി ലഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കും

Aswathi Kottiyoor

ആരോഗ്യനില മോശമായി; ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*

Aswathi Kottiyoor
WordPress Image Lightbox