24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വേ​​​​​ന​​​​​ൽമ​​​​​ഴ ശ​​​​​ക്ത​​​​മാ​​​​യി
Kerala

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വേ​​​​​ന​​​​​ൽമ​​​​​ഴ ശ​​​​​ക്ത​​​​മാ​​​​യി

ക​​​​​ത്തു​​​​​ന്ന മീ​​​​​ന​​​​​ച്ചൂ​​​​​ടി​​​​​ൽ ആ​​​​​ശ്വാ​​​​​സം പ​​​​​ക​​​​​ർ​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വേ​​​​​ന​​​​​ൽമ​​​​​ഴ ശ​​​​​ക്ത​​​​മാ​​​​യി. മാ​​​​​ർ​​​​​ച്ച് ഒ​​​​​ന്നു മു​​​​​ത​​​​​ൽ ഇ​​​​​ന്ന​​​​​ലെ വ​​​​​രെ 50 ശ​​​​​ത​​​​​മാ​​​​​നം അ​​​​​ധി​​​​​ക​​​​​മ​​​​​ഴ​​​​​യാ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പെ​​​​​യ്ത​​​​​തെ​​​​​ന്ന് കാ​​​​​ലാ​​​​​വ​​​​​സ്ഥാ നി​​​​​രീ​​​​​ക്ഷ​​​​​ണ കേ​​​​​ന്ദ്രം ‌അ​​​​റി​​​​യി​​​​ച്ചു.

29.3 മി​​​​​ല്ലിമീ​​​​​റ്റ​​​​​ർ മ​​​​​ഴ​​​​​യാ​​​​​ണ് ഇ​​​​​ക്കാ​​​​​ല​​​​​യ​​​​​ള​​​​​വി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്തു പെ​​​​​യ്യേ​​​​​ണ്ട​​​​​ത്. എ​​​​​ന്നാ​​​​​ൽ ഇ​​​​​ന്ന​​​​​ലെ വ​​​​​രെ പെ​​​​​യ്ത​​​​​ത് 44.1 മി​​​​​ല്ലിമീ​​​​​റ്റ​​​​​റാ​​​​​ണ്. മ​​​​​ല​​​​​പ്പു​​​​​റം, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലൊ​​​​​ഴി​​​​​കെ മ​​​​​റ്റെ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും വേ​​​​​ന​​​​​ൽമ​​​​​ഴ ശ​​​​​ക്തി​​​​​പ്പെ​​​​​ട്ടു. മ​​​​​ല​​​​​പ്പു​​​​​റ​​​​​ത്ത് 67 ശ​​​​​ത​​​​​മാ​​​​​ന​​​​​വും തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​ര​​​​​ത്ത് ഏ​​​​​ഴ് ശ​​​​​ത​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണ് മ​​​​​ഴ​​​​​ക്കു​​​​​റ​​​​​വ്.

എ​​​​​റ​​​​​ണാ​​​​​കു​​​​​ളം ജി​​​​​ല്ല​​​​​യി​​​​​ലാ​​​​​ണ് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ വേ​​​​​ന​​​​​ൽമ​​​​​ഴ പെ​​​​​യ്ത​​​​​ത്. 142 ശ​​​​​ത​​​​​മാ​​​​​നം അ​​​​​ധി​​​​​കമ​​​​​ഴ​. പാ​​​​​ല​​​​​ക്കാ​​​​​ട്, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും നൂ​​​​​റു ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ൽ അ​​​​​ധി​​​​​കമ​​​​​ഴ പെ​​​​​യ്തു. കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ്, കോ​​​​​ഴി​​​​​ക്കോ​​​​​ട്, തൃ​​​​​ശൂ​​​​​ർ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ 50 ശ​​​​​ത​​​​​മാ​​​​​ന​​​​​ത്തി​​​​​നു മു​​​​​ക​​​​​ളി​​​​​ലും അ​​​​​ധി​​​​​കമ​​​​​ഴ കി​​​​ട്ടി.

Related posts

യാ​ത്ര​ക്കാ​രു​ടേ​ത​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ വി​മാ​ന യാ​ത്ര ത​ട​സ​പ്പെ​ട്ടാ​ല്‍ 75 ശ​ത​മാ​നം തു​ക തി​രി​കെ

Aswathi Kottiyoor

മഴക്കെടുതി: തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണം

Aswathi Kottiyoor

കേളകം ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന സമഗ്ര ആരോഗ്യ കായിക വികസന പദ്ധതിയായ പ്ലേ ഫോർ ഹെൽത്തി കേളകത്തിൻ്റെ ആലോചനയോഗം നടന്നു

Aswathi Kottiyoor
WordPress Image Lightbox