22.4 C
Iritty, IN
October 3, 2023
  • Home
  • Peravoor
  • സക്കീർ ഹുസൈൻ്റെ പ്രചരണം മലയോരത്ത് ; സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലി……..
Peravoor

സക്കീർ ഹുസൈൻ്റെ പ്രചരണം മലയോരത്ത് ; സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലി……..

പേരാവൂർ: എൽ.ഡി.എഫ് സ്ഥാനാർഥി സക്കീർ ഹുസൈൻ്റെ പ്രചരണം തിങ്കളാഴ്ച നെടുംപുറംചാലിൽ നിന്ന് ആരംഭിച്ചു. ജനാധിപത്യ കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ജെ.ജോസഫ് ഉദ്ഘാടനം ചെയ്തു. സക്കീർ ഹുസൈൻ്റെ ചിത്രം പതിച്ച ടീഷർട്ടണിഞ്ഞ യുവാക്കൾ ബൈക്കിൽ സ്ഥാനാർഥിയെ അനുഗമിച്ചു.

പല സ്വീകരണ കേന്ദ്രങ്ങളിലും
തീരുമാനിച്ചതിലും ഏറെ വൈകിയാണ് എത്തിയതെങ്കിലും സ്ത്രീകളും കുട്ടികളും പ്രായമായവരും സാരഥിയെ വരവേൽക്കാൻ കാത്തിരുന്നു. വർണ്ണക്കുടകളും പൂക്കളും വാദ്യമേളങ്ങളും സ്വീകരണങ്ങൾക്ക് കൊഴുപ്പേകി. പൂളക്കുറ്റി, ഏലപ്പീടിക, മലയാംപടി, രാജമുടി, ആറ്റാംചേരി, മടപ്പുരച്ചാൽ, അണുങ്ങോട്, നാരങ്ങാത്തട്ട്, പാറത്തോട്, മഞ്ഞളാംപുറം, പള്ളിയറ,
പെരുന്താനം, നിസാർകവല, ചുങ്കക്കുന്ന്, നീണ്ടുനോക്കി,
കണ്ടപ്പുനം എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അമ്പായത്തോട്ടിൽ സമാപിച്ചു.

സ്വീകരണ കേന്ദ്രങ്ങളിൽ കെ ജി ദിലീപ്, കെ കെ ശ്രീജിത്ത്, എം എസ് അമൽ, പി കെ സന്തോഷ് കുമാർ, എം എ ആൻ്റണി എന്നിവർ സംസാരിച്ചു. ആറ്റാംചേരിയിൽ നടന്ന പൊതുയോഗം കെ സംതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച്ച ആറളം ഫാം ഒൻപതാം ബ്ലോക്കിൽ നിന്നാരംഭിച്ച് കരിക്കോട്ടക്കരിയിൽ സമാപിക്കും

Related posts

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.

*അഗതികൾക്കായി ജീവിതം സമർപ്പിച്ച തെറ്റു വഴി മരിയ ഭവൻ സ്ഥാപകൻ ചാലിൽ ജോണി വിട പറഞ്ഞു.*

𝓐𝓷𝓾 𝓴 𝓳

*ബാബുവേട്ടന് തുണയായി ഇനി യൂത്ത്കോൺഗ്രസ്

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox