സംസ്ഥാന സർക്കാരിന്റെ ഈസ്റ്റർ-വിഷു കിറ്റ് വിതരണം റേഷൻകട വഴി ഇന്ന് ആരംഭിക്കും. 14 ഇനം സാധനങ്ങൾ അടങ്ങിയതാണ് കിറ്റ്.
പതിവുപോലെ മുൻഗണനാ വിഭാഗങ്ങൾക്കാണ് ആദ്യം. എപിഎൽ വിഭാഗത്തിന് പിന്നീടാകും വിതരണം. ഫെബ്രുവരിയിലെ കിറ്റ് വിതരണം നാളെ അവസാനിപ്പിക്കും. മാർച്ചിലെ കിറ്റ് വിതരണം തുടരും. മുൻഗണനേതര വിഭാഗങ്ങൾക്കുള്ള 15 കിലോ സ്പെഷൽ അരിവിതരണവും ഇന്നു വൈകുന്നേരത്തോടെ ആരംഭിക്കും.