കണ്ണൂർ: നിരോധിത ഫ്ളക്സ് ഉത്പന്നങ്ങള്‍ കണ്ടെത്തുന്നതിനായി ശുചിത്വ-ഹരിത മിഷനുകള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയുടെ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി.
പരിശോധനയില്‍ ചില പ്രിന്റിംഗ് സ്ഥാപനങ്ങളില്‍ നൈലോണ്‍ അടങ്ങിയ ഷീറ്റ് പ്രിന്റ് ചെയ്യാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഈ സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്കി. പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്നതാണെന്ന ധാരണയിലാണ് ഇവ ഉപയോഗിക്കുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ഉടൻ അനുമതി വാങ്ങേണ്ടതാണെന്നും സര്‍ക്കാര്‍ ഉത്തരവ് പ്രകാരം സ്ഥാപന നെയിം ബോര്‍ഡുകള്‍ക്കും പരസ്യ ഹോര്‍ഡിംഗ്/ ബോര്‍ഡുകള്‍ക്കും പിവിസി ഫ്ളക്സ്, പോളിസ്റ്റര്‍ തുണി, നൈലോണ്‍, കൊറിയന്‍ ക്ലോത്ത് എന്നിവ നിരോധിച്ചിട്ടുള്ളതാണെന്നും ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.