24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • നിയമസഭാ തെരഞ്ഞെടുപ്പ്; ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്; ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ബൈക്ക് റാലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടെടുപ്പ് നടക്കുന്നതിന്റെ 72 മണിക്കൂര്‍ മുമ്ബ് തന്നെ ബൈക്ക് റാലികള്‍ അവസാനിപ്പിക്കണമെന്നാണ് കമ്മീഷന്റെ നിര്‍ദേശം. കേരളം ഉള്‍പ്പടെയുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങള്‍ക്കും നിയന്ത്രണം ബാധകമാണ്.

ബൈക്ക് റാലികള്‍ ദുരുപയോഗം ചെയ്യാമെന്ന് കണ്ടാണ് നീക്കമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടെടുപ്പ് ദിവസത്തിലോ അല്ലെങ്കില്‍ വോട്ടെടുപ്പ് ദിവസത്തിനും മുമ്ബായോ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നതിന് ചില സ്ഥലങ്ങളില്‍ ചില സാമൂഹിക വിരുദ്ധര്‍ ബൈക്കുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇക്കാര്യം കര്‍ശനമായ പാലിക്കുന്നതിനായി സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, കമ്മീഷന്റെ നിരീക്ഷകര്‍ എന്നിവരുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related posts

ഡെങ്കി 2 പുതിയ വകഭേദമല്ല, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

ബാലികയുടെ കൊലപാതകം: ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തു

Aswathi Kottiyoor

ജീപ്പ് നിയന്ത്രണം വീട്ട് അപകടം; പത്ത് വയസുകാരി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox