23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഡെങ്കി 2 പുതിയ വകഭേദമല്ല, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്
Kerala

ഡെങ്കി 2 പുതിയ വകഭേദമല്ല, ആശങ്ക വേണ്ട: മന്ത്രി വീണാ ജോർജ്

ഡെങ്കി 2 പുതിയ വകഭേദമല്ലെന്നും ഡെങ്കിപ്പനി സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. ഡെങ്കിപ്പനിയിൽ 1, 2, 3, 4 എന്നിങ്ങനെ വകഭേദങ്ങളുണ്ട്. കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഈ 4 വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കി 2 ബാധിതരിൽ ഗുരുതരാവസ്ഥ കൂടുതലാണ്. 2017ൽ ഡെങ്കി 2 റിപ്പോർട്ട് ചെയ്തിരുന്നുവെന്നു മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ കോവിഡ് വാക്സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളമായതായും (89.84) മന്ത്രി അറിയിച്ചു. 2,39,95,651 പേർക്കാണ് ആദ്യ ഡോസ് നൽകിയത്. 37.35% പേർക്കു രണ്ടു ഡോസും (99,75,323) നൽകി. ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ ആകെ 3,39,28,182 ഡോസ് വാക്സീൻ നൽകി. വാക്സീൻ എടുക്കാത്തവരിൽ മരണനിരക്ക് വളരെ കൂടുതലാണ്. 75% കോവിഡ് ബാധിതരിലും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

സ്കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പും വിദ്യാഭ്യാസ വകുപ്പും മന്ത്രിമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തും. അതിനു ശേഷം സ്കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കും.

സിറോ പ്രിവലൻസ് സർവേ റിപ്പോർട്ടിന്റെ ഫലം ഈ മാസം അവസാനത്തോടെ എത്തും. അതു കൂടി വിലയിരുത്തിയായിരിക്കും നടപടികളെന്നും മന്ത്രി പറഞ്ഞു.

Related posts

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇന്നറിയാം

Aswathi Kottiyoor

യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തിയതിയും ഉൾപ്പെടുത്തി; അ​​േപക്ഷിക്കേണ്ടത്​ ഇങ്ങനെ

Aswathi Kottiyoor

ജില്ലയിൽനിന്ന്‌ ക്ലീൻ കേരള കമ്പനി കയറ്റി അയച്ചത്‌ 600 ടൺ പ്ലാസ്‌റ്റിക്

Aswathi Kottiyoor
WordPress Image Lightbox