കണ്ണൂർ: പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിണറായി വിജയന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ ടി.വി. സുഭാഷ് നോട്ടീസ് അയച്ചു.
പാര്‍ട്ടി ചിഹ്നം പ്രദര്‍ശിപ്പിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അഗതിമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സിന് നേരിട്ട് എത്തിക്കുമെന്ന പ്രസ്താവനയ്ക്കെതിരേ നല്കിയ പരാതിയിലാണ് നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനുള്ളില്‍ രേഖാമൂലം മറുപടി നൽകാനാണ് നിര്‍ദേശം നല്‍കിയത്.