തൃശ്ശൂർ: വിദേശത്ത് അലോപ്പതി വൈദ്യ പഠനത്തിന് നീറ്റ് പോലെയുള്ള യോഗ്യതാപരീക്ഷ നിർബന്ധമാണെന്ന് നിയമം ആവർത്തിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ. കോടതിയുടെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ യോഗ്യത നേടുന്നതിന് കഴിഞ്ഞവർഷം സാവകാശം അനുവദിച്ചിരുന്നു. പിയൂഷ് ഭാരത് സെയ്നി ഡൽഹി ഹൈക്കോടതിയിൽ കൊടുത്ത കേസിന്റെ ഫലമായാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ യോഗ്യത നേടുന്നതിൽ സാവകാശം അനുവദിച്ചത്. ഈ ആനുകൂല്യം നേടി പഠനം തുടങ്ങിയവർ ഈ വർഷത്തെ നീറ്റ് പരീക്ഷ നിർബന്ധമായും മറികടക്കണം. അതല്ല വീണ്ടും പഠനം തുടരുകയാണെങ്കിൽ അത് സ്വന്തം ഉത്തരവാദിത്വത്തിൽ ആയിരിക്കണം എന്നാണ് മുന്നറിയിപ്പ്.