22.5 C
Iritty, IN
September 8, 2024
  • Home
  • aralam
  • കാട്ടാന ഭീതി ഒഴിയാതെ ആറളം ഫാം ആനയെക്കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് വീണ് പരിക്ക്………….
aralam

കാട്ടാന ഭീതി ഒഴിയാതെ ആറളം ഫാം ആനയെക്കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് വീണ് പരിക്ക്………….

ഇരിട്ടി:ആറളം ഫാമിൽ കാട്ടാനയെ തുരത്തൽ പ്രക്രിയ നടക്കുമ്പോഴും ഇവിടെ കാട്ടാന അക്രമ ഭീതി ഒഴിയുന്നില്ല. ബുധനാഴ്ച കശുവണ്ടി ശേഖരിക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് ഓടിയടുത്ത കാട്ടാനയിൽ നിന്നും ജീവൻ രക്ഷിക്കാനായി ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണ് ഒരു തൊഴിലാളിക്ക് പരിക്കേറ്റു. ശോഭാ പരമേശ്വരൻ എന്ന തൊഴിലാളി സ്ത്രീക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് കീഴ്പ്പള്ളി ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഫാം ഓഫീസ് ഉപരോധിച്ചു.
ബുധനാഴ്ച്ച രാവിലെ 11മണിയോയാണ് ഫാം മെയിൻ ഓഫീസിന് സമീപത്ത് കശുവണ്ടി ശേഖരിക്കുകയായിരുന്ന തൊഴിലാളികൾക്കിടയിലേക്ക് കാട്ടാന പാഞ്ഞടുത്തത്.ആന കീഴ്പ്പള്ളി പാലപുഴ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ വാഹനത്തിൽ വരികയായിരുന്ന ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭ ആനയുടെ മുന്നിൽ പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ആന പോകുന്ന പ്രദേശത്ത് തൊഴിലാളികൾ കശുവണ്ടി ശേഖരിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ തൊഴിലാളികളെ വിവരം അറിയിക്കുന്നതിനിടയിൽ ആനക്കൂട്ടം അവർക്ക് സമീപം എത്തിയിരുന്നു. തൊഴിലാളികൾ പലഭാഗങ്ങളിലേക്ക് ചിതറി ഓടി . ഓട്ടത്തിനിടയിൽ ണാണ് ശോഭാ പരമേശ്വരൻ എന്ന തൊഴിലാളിക്ക് പരിക്കേറ്റത് .
ഒരാഴ്‌ച മുൻമ്പാണ് ഫാമിൽ താവളമാക്കിയ ആനക്കൂട്ടത്തിൽ നിന്നും എട്ടെണ്ണത്തെ വനത്തിലേക്ക് തുരത്തിയത്. വനത്തിലേക്ക് കടന്ന ആന വീണ്ടും ഫാമിനുള്ളിലേക്ക് തിരികെ പ്രവേശിച്ചു. തിരിച്ചെത്തിയ ആനക്കൂട്ടമാണ് തൊഴിലാളികൾക്ക് വീണ്ടും ഭീഷണി ഉയർത്തിയിരിക്കുന്നത്. ഒരു മാസം മുൻപും ആനയ്ക്ക് മുന്നിൽ പെട്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതിനിടയിൽ വീണു തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. അന്ന് തൊഴിലാളികൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് സമരവും തൊഴിൽ നിർത്തി വെക്കുകയും ചെയ്തിരുന്നു. അന്ന് അധികൃതർ തൊഴിലാളികൾ സംരക്ഷണം കൊടുക്കന്നതിനാവശ്യമായ സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കും എന്ന് പറഞ്ഞിരുന്നെങ്കിലും നടപ്പിലായിട്ടില്ല. കുനിഞ്ഞു നിന്ന് കശുവണ്ടി ശേഖരണം നടത്തുന്ന തൊഴിലാളികൾക്ക് പലപ്പോഴും ആനകൾ പിറകിലൂടെ എത്തുന്നത് കാണാൻ കഴിയുന്നില്ല. കശുവണ്ടി സീസണിൽ ഫാമിൽ ഇരുന്നൂറോളം തൊഴിലാളികൾ അധികമായി ജോലി ചെയ്യുന്നുണ്ട്.
സംരക്ഷണ മാവശ്യപ്പെട്ടും സംഭവത്തിൽ പ്രതിഷേധിച്ചും കീഴ്പ്പള്ളി ആറളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെനേതൃത്വത്തിൽ തൊഴിലാളികൾ ഫാം ഓഫീസ് ഉപരോധിച്ചു. ഡി സി സി സെക്രട്ടറി കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. പി. സി. സോണി അധ്യക്ഷത വഹിച്ചു. വി. ടി. തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. ശോഭ ,പഞ്ചായത്തംഗം വത്സമ്മ ജോസ്, സോജൻ ഇരുപ്പക്കാട്ട്, ഭാസ്‌കരൻ ,സി. കെ. ജോർജ്, ടി. എം. ജോസ് തുടങ്ങിയവർ സംസാരിച്ചു

Related posts

ആറളം വന്യജീവി സങ്കേതം ചിത്ര ശലഭ ദേശാടന നിരീക്ഷണ സർവേ സമാപിച്ചു

Aswathi Kottiyoor

നാട്ടരങ്ങ് ക്യാമ്പ് നടത്തി…………

Aswathi Kottiyoor

ഇനി ഞാൻ ഒഴുകട്ടെ ; കക്കുവ പുഴ ശുചീകരണവും തടയണ നിർമാണവും

Aswathi Kottiyoor
WordPress Image Lightbox