25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • എൽഡിഎഫ‌് സ്ഥാനാർഥി കെ വി സക്കീർ ഹുസൈൻ ഇരിട്ടി നഗരസഭയിൽ പര്യടനം നടത്തി…………..
Iritty

എൽഡിഎഫ‌് സ്ഥാനാർഥി കെ വി സക്കീർ ഹുസൈൻ ഇരിട്ടി നഗരസഭയിൽ പര്യടനം നടത്തി…………..

ഇരിട്ടി:എൽഡിഎഫ‌് സ്ഥാനാർഥി കെ വി സക്കീർ ഹുസൈൻ ഇരിട്ടി നഗരസഭാ പരിധിയിലെ ചാവശ്ശേരി, പുന്നാട്, ഇരിട്ടി പ്രദേശങ്ങളിൽ പര്യടനം നടത്തി. ചാവശ്ശേരി ടൗൺഷിപ്പ് സെറ്റിൽമെന്റ് കോളനിയിൽ പര്യടനം വി ഷാജി ഉദ്ഘാടനം ചെയ്തു. ചാവശ്ശേരി ടൗൺ, നിടിയാഞ്ഞിരം, നടുവനാട്, കാളാന്തോട് തുടങ്ങി പതിനാറ് കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെത്തി വോട്ടഭ്യർത്ഥിച്ചു. പറയനാട് നാദബ്രഹ്മം വനിതാ വാദ്യസംഘവും കോണ്ടമ്പ്ര ധാരാവീസ് നാസിക് ഡോൾ ബാന്റ് ട്രൂപ്പും സ്വീകരണ സമ്മേളനങ്ങളിൽ താളക്കൊഴുപ്പേകി. . സ്വീകരണ കേന്ദ്രങ്ങളിൽ സ്ഥാനാർഥിക്ക് പുറമെ എൽഡിഎഫ് നേതാക്കളായ കെ കെ ശ്രീജിത്ത്, എം എസ് അമൽ, ബാബുരാജ് പായം, അജയൻ പായം, ജോജി ചക്കിയത്ത്, ബെന്നിച്ചൻ മഠത്തിനകം, ജയ്സൺ ജീരകശ്ശേരി, കെ വി സന്തോഷ് എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി പി പി അശോകൻ, കെ ജി ദിലീപ് എന്നിവർ അനുഗമിച്ചു. വീർപ്പാട് എസ് എൻ, കുന്നോത്ത് ഐഎച്ച്ആർഡി, എടത്തൊട്ടി ഡി പോൾ കോളജ് ക്യാമ്പസുകളിലെത്തിയും സക്കീർ ഹുസൈൻ വോട്ടഭ്യർത്ഥിച്ചു. ഇരിട്ടിയിൽ മട്ടന്നൂർ പിആർഎൻഎസ്എസ് കോളജ് പൂർവവിദ്യാർഥികൾ സംഘടിപ്പിച്ച ‘ഒപ്പരം ‘ കൂട്ടായ്മയിലും സ്ഥാനാർഥി പങ്കെടുത്തു. പരിപാടി ജി എസ് പ്രദീപ് ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച പകൽ രണ്ടരക്ക് ആനപ്പന്തിയിൽ നിന്നാരംഭിക്കുന്ന പര്യടനം വൈകിട്ട് ആറിന് എടൂരിൽ സമാപിക്കും.

Related posts

ചാവശ്ശേരിപ്പറമ്പിലെ മദ്യവിൽപ്പനക്കാരൻ പിടിയിൽ

Aswathi Kottiyoor

കെ പി എസ് ടി എ സായാഹ്ന സദസ്സ് നടത്തി

Aswathi Kottiyoor

സര്‍വ്വകക്ഷി യോഗം പ്രഹസനം: ബഹിഷ്‌കരിക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി.

Aswathi Kottiyoor
WordPress Image Lightbox