30 C
Iritty, IN
October 2, 2024
  • Home
  • Thiruvanandapuram
  • കേരളത്തില്‍ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനം…
Thiruvanandapuram

കേരളത്തില്‍ കോവിഡ് വന്നുപോയത് അറിയാത്തവര്‍ 10.76 ശതമാനം…

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്നുപോയത് അറിയാത്തവർ 10.76 ശതമാനമെന്ന് പഠന റിപ്പോർട്ട്. കഴിഞ്ഞമാസം ആരോഗ്യവകുപ്പ് നേരിട്ട് നടത്തിയ സീറോ സർവയലൻസ് പഠനത്തിലാണ് കണ്ടെത്തൽ. പൊതുജനങ്ങൾ, ആരോഗ്യ പ്രവർത്തകർ, കോവിഡ് മുന്നണി പോരാളികൾ ഉൾപ്പെടെ 20,939 പേരിലായിരുന്നു പഠനം. രോഗാണുവിനെച്ചെറുക്കാനുള്ള ആന്റിബോഡി ശരീരം സ്വയം ഉത്പാദിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധനയിലൂടെ കണ്ടെത്തുകയാണ് സീറോ സർവയലൻസ് പഠനത്തിലൂടെ ചെയ്യുന്നത്.

കാര്യമായലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ 10.76 ശതമാനം പേരിൽ രോഗം വന്നുപോയിരിക്കാമെന്നാണ് നിഗമനം. മുതിർന്ന പൗരന്മാർക്കിടയിലെ സീറോ പ്രിവിലൻസ് എട്ടു ശതമാനമാണ്. ആരോഗ്യപ്രവർത്തകർക്കിടയിൽ 10.5 ശതമാനവും. കോവിഡ് മുൻനിര പ്രവർത്തകർക്കിടയിലുള്ള സീറോ പ്രിവലൻസ് 12 ശതമാനമാണ്. ദേശീയ തലത്തിൽ 30 രോഗബാധിതരിൽ ഒരാളെ മാത്രം കണ്ടെത്തി റിപ്പോർട്ടുചെയ്യുമ്പോൾ കേരളത്തിൽ രോഗാണുബാധയുള്ള നാലിൽ ഒരാളെ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

കഴിഞ്ഞ മേയിൽ ഐ.സി.എം.ആർ., സംസ്ഥാനത്ത് സീറോ പ്രിവലൻസ് സർവേ നടത്തിയിരുന്നു. മൂന്നു ജില്ലകളിലായി നടത്തിയ ഈ സർവേയുടെ അടിസ്ഥാനത്തിൽ കേരളത്തിലെ സീറോ പ്രിവലൻസ് 0.3 ശതമാനമെന്ന് കണ്ടെത്തിയിരുന്നു. ദേശീയതലത്തിലിത് 0.73 ശതമാനമായിരുന്നു. ഓഗസ്റ്റിൽ വീണ്ടും സർവേ നടത്തിയപ്പോൾ സംസ്ഥാനത്ത് ഇത് 0.8 ശതമാനവും ദേശീയ തലത്തിൽ 6.6 ശതമാനവുമായി. ഇതേ മൂന്നു ജില്ലകളിൽത്തന്നെ ഡിസംബറിൽ അവർ വീണ്ടും സർവേ നടത്തിയിരുന്നു. അന്ന് സീറോ പ്രിവലൻസ് കേരളത്തിൽ 11.6 ശതമാനവും ദേശീയ തലത്തിൽ 21 ശതമാനവും ആണ്.

Related posts

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും; ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്…

Aswathi Kottiyoor

കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 6270 കേസുകള്‍; മാസ്ക് ധരിക്കാത്തത് 22325 പേര്‍….

Aswathi Kottiyoor

ആദിവാസി മേഖലയിലെ സമഗ്ര ആരോഗ്യ വികസനത്തിന് വിദഗ്ധ പരിശീലനം*

Aswathi Kottiyoor
WordPress Image Lightbox