26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് തുടങ്ങി……….
kannur

കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് തുടങ്ങി……….

കണ്ണൂർ: കോവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് ജില്ലയിൽ തുടങ്ങി. കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിലായി ജില്ലയിൽ ആയിരത്തോളം പേർ തിങ്കളാഴ്ച വാക്‌സിൻ സ്വീകരിച്ചു. കണ്ണൂർ ജൂബിലി ഓഡിറ്റോറിയം, പയ്യന്നൂർ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ 9.30 മുതൽ നാലുവരെയാണ് പ്രവർത്തനസമയം.

തിങ്കൾമുതൽ ശനിവരെ ആഴ്ചയിൽ ആറുദിവസമാണ് ക്യാമ്പ് പ്രവർത്തിക്കുക. കണ്ണൂരിലെ ക്യാമ്പിന്റെ നോഡൽ ഓഫീസർ ഡോ. കെ.സി. സച്ചിനും പയ്യന്നൂരിൽ ഡോ. സുനിതയുമാണ്.

നിലവിൽ അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും 45 വയസ്സിനു മുകളിൽ പ്രായമുള്ള മാരക അസുഖങ്ങൾ ഉള്ളവർക്ക് ഡോക്ടറുടെ സർട്ടിഫിക്കറ്റോടുകൂടിയുമാണ് വാക്‌സിൻ നൽകുന്നത്. www.cowin.gov.in വഴി രജിസ്റ്റർ ചെയ്‌തോ ക്യാമ്പിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തോ വാക്‌സിൻ സ്വീകരിക്കാം.

ഇന്ന് വാക്‌സിനേഷൻ 86 കേന്ദ്രങ്ങളിൽ

കണ്ണൂർ: ജില്ലയിൽ ചൊവ്വാഴ്ച സർക്കാർ മേഖലയിൽ 62 ആരോഗ്യകേന്ദ്രങ്ങളിലും കണ്ണൂർ ജൂബിലി മിഷൻ ഹാളിലും കോഴൂർ യു.പി. സ്കൂളിലും (കതിരൂർ) കോവിഡ് വാക്‌സിനേഷൻ നൽകും.

ജൂബിലി ഹാളിൽ നടത്തുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പിൽ ആയിരം പേർക്കുള്ള വാക്‌സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ 60 വയസ്സിനു മുകളിലുള്ള പൗരൻമാർ, 45 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ള ഗുരുതര രോഗംബാധിച്ചവർ, ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, പോളിങ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് വാക്‌സിനേഷൻ നൽകുന്നത്.

സർക്കാർ വാക്‌സിനേഷൻ കേന്ദ്രങ്ങൾ കൂടാതെ 22 സ്വകാര്യ ആശുപത്രികളും ചൊവ്വാഴ്ച വാക്‌സിനേഷൻ കേന്ദ്രങ്ങളായി പ്രവർത്തിക്കും.

സർക്കാർ കേന്ദ്രങ്ങളിൽ ഈ വാക്‌സിനേഷൻ സൗജന്യമാണ്. സ്വകാര്യ ആശുപത്രികളിൽ സർക്കാർ നിശ്ചയിച്ച നിരക്കായ 250 രൂപ നൽകണം.

കോവിൻ (https://www.cowin.gov.in) എന്ന വെബ്സൈറ്റോ ആരോഗ്യസേതു ആപ്പോ വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത് വാക്‌സിൻ സ്വീകരിക്കാം.

വാക്‌സിനേഷൻ നൽകുന്ന സ്വകാര്യ ആസ്പത്രികൾ

:പയ്യന്നൂർ അനാമയ, പയ്യന്നൂർ സബാ, പയ്യന്നൂർ സഹകരണ ആസ്പത്രി, തലശ്ശേരി സഹകരണ ആസ്പത്രി, തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രി, കണ്ണൂർ ശ്രീചന്ദ്, കണ്ണൂർ ആസ്റ്റർ മിംസ്, കണ്ണൂർ ജിം കെയർ, കണ്ണൂർ അശോക, ഇരിട്ടി അമല, ശ്രീകണ്ഠപുരം രാജീവ് ഗാന്ധി സഹകരണ ആസ്പത്രി, തലശ്ശേരി ടെലി മെഡിക്കൽ സെന്റർ, പയ്യന്നൂർ ഐ ഫൗണ്ടേഷൻ, കണ്ണൂർ കൊയിലി, കണ്ണൂർ മെഡിക്കൽ കോളേജ്, അഞ്ചരക്കണ്ടി, തലശ്ശേരി മിഷൻ, കണ്ണൂർ ധനലക്ഷ്മി, തലശ്ശേരി ജോസ്‌ഗിരി, പഴയങ്ങാടി ഡോ. ബീബിസ് ഹോസ്പിറ്റൽ, പേരാവൂർ അർച്ചന, കണ്ണൂർ ട്രസ്റ്റ് ഐ, കണ്ണൂർ മാധവറാവു സിന്ധ്യ.

Related posts

ഓ​ണ​ത്തി​ര​ക്ക് ല​ക്ഷ്യ​മാ​ക്കി ക​ണ്ണൂ​രി​ൽ ത​മി​ഴ് യു​വ​തി​ക​ള​ട​ങ്ങു​ന്ന മാ​ല​മോ​ഷ​ണ സം​ഘം എ​ത്തി​യ​താ​യി പോ​ലീ​സ്.

Aswathi Kottiyoor

കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്

Aswathi Kottiyoor

കേളകത്ത് ചക്ക മഹോൽസവവും, കാർഷിക- കൈത്തറി വിപണനമേളയും…………

Aswathi Kottiyoor
WordPress Image Lightbox