28.6 C
Iritty, IN
September 23, 2023
  • Home
  • Thrissur
  • പോലീസിന്റെ ബോർഡർ സീലിങ് പദ്ധതി കണ്ണൂരിലുൾപ്പെടെ അഞ്ചു ജില്ലകളിൽ….
Thrissur

പോലീസിന്റെ ബോർഡർ സീലിങ് പദ്ധതി കണ്ണൂരിലുൾപ്പെടെ അഞ്ചു ജില്ലകളിൽ….

തൃശ്ശൂർ: ജില്ലയിലേക്ക് പ്രവേശിക്കുമ്പോഴോ പുറത്തു പോകുമ്പോഴോ വണ്ടി നമ്പർ തത്സമയം പോലീസ് കൺട്രോൾ റൂമിൽ ലഭിക്കുന്ന ക്യാമറ നിരീക്ഷണ സംവിധാനത്തിലേക്ക് കേരള പോലീസ്. ജില്ലകളിലേക്ക് പ്രവേശിക്കുന്ന എല്ലാ പ്രധാന വഴികളിലും ഹൈ ഡെഫനിഷൻ, നൈറ്റ് വിഷൻ ക്യാമറകൾ സ്ഥാപിക്കും. പ്രത്യേക വൈദ്യുതി കണക്ഷനും അതിവേഗ ഇന്റർനെറ്റും ഇതിനായി ഉറപ്പാക്കും. തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കൊല്ലം എന്നീ ജില്ലകളിലാണ് ‘ബോർഡർ സീലിങ്’ പദ്ധതി ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്.
രണ്ടു വരിപ്പാതയിൽ രണ്ടും നാലുവരിക്കുമേലുള്ളിടത്ത് ആറും ക്യാമറകളാണ് ഉണ്ടാവുക. എല്ലാ ക്യാമറകളും ജില്ലാ പോലീസ് ആസ്ഥാനത്തെ ക്യാമറകളുമായി ബന്ധിപ്പിക്കും. പരിധിയിലെത്തുന്ന വണ്ടിയുടെയും നമ്പർ പ്ലേറ്റിന്റെയും ചിത്രം ക്യാമറയിൽ പതിയുകയും നമ്പർ പ്ലേറ്റിലെ അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ചിത്രം ഉടൻ ടെക്സ്റ്റ്‌ ആക്കി കൺട്രോൾ റൂമിലേക്ക് അയക്കുകയും ചെയ്യും. ഇതേ സമയം ക്യാമറ സ്ഥാപിച്ച സ്ഥലത്തെ സെർവറിലും ഈ ഡാറ്റ സേവ് ചെയ്യും. ഏഴു കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്.
വാഹനത്തിന്റ നമ്പർ പ്ലേറ്റ് മാറ്റി പോലീസിനെ വെട്ടിച്ചാലും കുടുങ്ങുന്ന തരത്തിലുള്ള സംവിധാനമാണ് അടുത്തഘട്ടത്തിൽ നടപ്പിലാക്കുക.

Related posts

സൗജന്യ കിറ്റ് വിതരണം തുടങ്ങി വെച്ചത് യു ഡി എഫ് ആണെന്ന്….

തൃശ്ശൂരില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു യുവാക്കള്‍ മുങ്ങിമരിച്ചു.

𝓐𝓷𝓾 𝓴 𝓳

കുഞ്ഞു പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അപകടം; പിതാവ് മരിച്ചു..

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox