24.1 C
Iritty, IN
October 5, 2023
  • Home
  • kannur
  • കേളകത്ത് ചക്ക മഹോൽസവവും, കാർഷിക- കൈത്തറി വിപണനമേളയും…………
kannur

കേളകത്ത് ചക്ക മഹോൽസവവും, കാർഷിക- കൈത്തറി വിപണനമേളയും…………

കേളകം:ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും, ജാക്ക് ഫ്രൂട്ട് പ്രമോഷന്‍ അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ചക്ക മഹോൽസവം ഫെബ്രവരി 15 മുതൽ മാർച്ച് 10 വരെ കേ ള കത്ത് നടക്കുമെന്ന് ഭാരവാഹികളായ റെജി തോമസ് ,സി.രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ചക്ക മഹോത്സവവും, കാർഷിക – കൈത്തറി വിപണന മേളയുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേളകം ഫെഡറൽ ബാങ്കിന്എതിർ വശത്തെ മഞ്ഞുമ്മൽ ഗ്രൗണ്ടിൽ നടക്കുന്ന മഹോൽസവം 15-നു് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഉൽഘാടനം നടത്തും.

ചക്ക ഉണ്ണിയപ്പം, ചക്ക ഹല്‍വ, ചക്കക്കുരു ചമ്മന്തി പൊടി, ചക്ക ചിപ്‌സ്, ചക്ക സ്‌ക്വാഷ്, ചക്ക കേക്ക്, ചക്കപ്പായസം, ചക്ക ഐസ് ക്രീം തുടങ്ങിയ അമ്പതില്‍പരം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക. ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും .കുടുംബശ്രീ അയൽക്കൂട്ടങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിനുള്ള പരിപാടികളും സംഘടിപ്പിക്കുന്നുണ്ടന്ന് സംഘാടകർ അറിയിച്ചു.പ്രകൃതിയുടെ വരദാനമായ ചക്കയെ ജനകീയവും, പോഷക സമ്പുഷ്ടവുമായ ഭക്ഷ്യവസ്തുവെന്ന നിലയിൽ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം .

Related posts

കണ്ണൂർ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൂടി കൊവിഡ്; 325 പേർക്ക് സമ്പര്‍ക്കത്തിലൂടെ..

വേനൽക്കാല സമയക്രമത്തിൽ കൂടുതൽ സർവീസുകളുമായി കണ്ണൂർ വിമാനത്താവളം

𝓐𝓷𝓾 𝓴 𝓳

ക്ഷേ​ത്ര​ക​ലാ അ​വാ​ർ​ഡു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox