• Home
  • Kerala
  • വാ​ള​യാ​ര്‍ കേ​സ് ; തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ഉ​​​ട​​​ന്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി
Kerala

വാ​ള​യാ​ര്‍ കേ​സ് ; തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ഉ​​​ട​​​ന്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി

വാ​​​ള​​​യാ​​​റി​​​ല്‍ പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​​യ പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത ദ​​​ളി​​​ത് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളെ മ​​​രി​​​ച്ച നി​​​ല​​​യി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ കേ​​​സി​​​ലെ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ ഉ​​​ട​​​ന്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐക്കു വി​​​ട്ട സ​​​ര്‍​ക്കാ​​​ര്‍ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ലെ പി​​​ഴ​​​വു തി​​​രു​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​മ്മ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി​​​യാ​​​ണ് സിം​​​ഗി​​​ള്‍​ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍ദേ​​ശം.

വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ല്‍ മൂ​​​ത്ത കു​​​ട്ടി​​​യു​​​ടെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു മാ​​​ത്ര​​​മാ​​​ണു പ​​​റ​​​യു​​​ന്ന​​​തെ​​​ന്നും ര​​​ണ്ടു കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും മ​​​ര​​​ണം സി​​​ബി​​​ഐ അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. നേ​​​രത്തേ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍ പി​​​ഴ​​​വു തി​​​രു​​​ത്തി പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു വി​​​ട്ടു​​​കൊ​​​ണ്ടു​​​ള്ള വി​​​ജ്ഞാ​​​പ​​​ന​​​മ​​​ല്ലാ​​​തെ അ​​​നു​​​ബ​​​ന്ധ രേ​​​ഖ​​​ക​​​ള്‍ കൈ​​​മാ​​​റി​​​യി​​​ല്ലെ​​​ന്ന് സി​​​ബി​​​ഐ​​​ക്കുവേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ അ​​​സി​​​സ്റ്റ​​​ന്‍റ് സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ മ​​​റു​​​പ​​​ടി ന​​​ല്‍​കി.

തു​​​ട​​​ര്‍​ന്ന് കേ​​​സി​​​ന്‍റെ ല​​​ഘു​​വി​​​വ​​​ര​​​ണം, എ​​​ഫ്‌​​​ഐ​​​ആ​​​റി​​ന്‍റെ പ​​​ക​​​ര്‍​പ്പ്, അ​​​ന്വേ​​​ഷ​​​ണ വി​​​വ​​​ര​​​ങ്ങ​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ കൈ​​​മാ​​​റാ​​​ന്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു.

ഹൈ​​​ക്കോ​​​ട​​​തി​​യി​​ൽ ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി വീ​​​ണ്ടും പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു​​​വ​​​ന്ന​​​പ്പോ​​​ള്‍ രേ​​​ഖ​​​ക​​​ള്‍ കൈ​​​മാ​​​റി​​​യെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. രേ​​​ഖ​​​ക​​​ള്‍ ല​​​ഭി​​​ച്ചെ​​​ന്നും കേ​​​സ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന്‍റെ പ്രാ​​​യോ​​​ഗി​​​ക​​​ത വ്യ​​​ക്ത​​​മാ​​​ക്കി സി​​​ബി​​​ഐ​​​യോ​​​ടു റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി അ​​​സി. സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി. ഈ ​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തി​​​യാ​​​ക്കാ​​​ന്‍ സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും ഇ​​​തൊ​​​ഴി​​​വാ​​​ക്കാ​​​ന്‍ അ​​​ന്വേ​​​ഷ​​​ണം ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി​​​ക്കു നേ​​​രി​​​ട്ടു നി​​​ര്‍​ദേ​​​ശി​​​ക്കാ​​​മെ​​​ന്നും അ​​​സി. സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.

തു​​​ട​​​ര്‍​ന്നാ​​​ണ് സി​​​ബി​​​ഐ​​​യു​​​ടെ കൊ​​​ച്ചി യൂ​​​ണി​​​റ്റ് എ​​​സ്പി​​​യോ​​​ട് അ​​​ന്വേ​​​ഷ​​​ണം ഉ​​​ട​​​ന്‍ ഏ​​​റ്റെ​​​ടു​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച​​​ത്. ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​രി​​​ക്ക് ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ വീ​​​ണ്ടും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​മെ​​​ന്നും സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Related posts

ഫൈനടിച്ച ബസ്സുകളിൽ നിന്ന് കിട്ടാനുള്ളത് 1 കോടി 10 ലക്ഷം; ബ്ലാക്ക് ലിസ്റ്റിലുള്ളത് 8600 ബസ്സുകൾ

Aswathi Kottiyoor

റ​ബ​ർ വി​ല താ​ഴേ​യ്ക്ക്; ക​ർ​ഷ​ക​ർ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

Aswathi Kottiyoor

ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox