27.1 C
Iritty, IN
May 18, 2024
  • Home
  • Mattanur
  • കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തു
Mattanur

കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തു

മ​ട്ട​ന്നൂ​ർ: കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തു. അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത് കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വും രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​വു​മാ​ണെ​ന്ന് കാ​ണി​ച്ച് പെ​ർ​മി​റ്റ് ഉ​ട​മ കോ​ൺ​ഗ്ര​സ് നേ​താ​വ് എം.​ദാ​മോ​ദ​ര​ൻ ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് ഉ​ത്ത​ര​വ്.
ഓ​ഫീ​സ് നി​ർ​മാ​ണം ത​ട​യു​ന്ന​തി​ന് സി​പി​എ​മ്മും അ​വ​രു​ടെ ആ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് തു​ട​ക്ക​ത്തി​ലേ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. സി​പി​എം നേ​താ​ക്ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ കാ​ര്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ഗ​ര​സ​ഭ​യ്ക്ക് ക​ത്തു ന​ൽ​കു​ക​യും തു​ട​ർ​ന്ന് പെ​ർ​മി​റ്റ് പു​തു​ക്കു​ന്ന ഫ​യ​ൽ സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​ക്ക് വി​ടു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​യു​ടെ​യും സെ​ക്ര​ട്ട​റി​യു​ടെ​യും ഈ ​നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി ഹൈ​ക്കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ ഫ​ല​മാ​യാ​ണ് പെ​ർ​മി​റ്റ് പു​തു​ക്കി​ത്ത​രാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധി​ത​രാ​യ​ത്. പു​തു​ക്കി​യ പെ​ർ​മി​റ്റ് മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ൾ പ​റ​ഞ്ഞ് സെ​ക്ര​ട്ട​റി സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.
അ​വ​ധി ദി​വ​സം സി​പി​എം പ്ര​വ​ർ​ത്ത​ക​രോ​ടൊ​പ്പം സ്ഥ​ല​ത്തെ​ത്തി കെ​ട്ടി​ട നി​ർ​മാ​ണം ത​ട​യു​ക​യാ​ണ് സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല വ​ഹി​ച്ച സൂ​പ്ര​ണ്ട് ചെ​യ്ത​ത്. കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു​ള്ള ഒ​ട്ടേ​റെ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കു​ക​യും അ​ഴി​മ​തി ന​ട​ത്തു​ക​യും ചെ​യ്ത ന​ഗ​ര​സ​ഭ കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് നി​ർ​മാ​ണം ത​ട​യു​ന്ന​ത് രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണ്.
ഇ​ത് ജ​ന​മ​ധ്യ​ത്തി​ൽ തു​റ​ന്നു​കാ​ട്ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. വി.​ആ​ർ.​ഭാ​സ്‌​ക​ര​ൻ, ടി.​വി.​ര​വീ​ന്ദ്ര​ൻ, എം.​ദാ​മോ​ദ​ര​ൻ, വി.​കു​ഞ്ഞി​രാ​മ​ൻ, എ.​കെ.​രാ​ജേ​ഷ്, കെ.​വി.​ജ​യ​ച​ന്ദ്ര​ൻ, കെ.​മ​നീ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Related posts

പഴശി മെയിൻ ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor

പ​ഴ​ശിക്ക് ഭീ​ഷ​ണി​യാ​യി മ​ണ​ൽ വാ​ര​ൽ

Aswathi Kottiyoor

ലീഡ് നില മെച്ചപ്പെടുത്തി കെ കെ ശൈലജ…

Aswathi Kottiyoor
WordPress Image Lightbox