25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ത​ല​മു​ണ്ഡ​നം ചെ​യ്ത് തെ​രു​വി​ലി​റ​ക്കി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​ർ: വാ​ള​യാ​റി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ
Kerala

ത​ല​മു​ണ്ഡ​നം ചെ​യ്ത് തെ​രു​വി​ലി​റ​ക്കി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​ർ: വാ​ള​യാ​റി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ

ക​ണ്ണൂ​ർ: ധ​ർ​മ​ട​ത്ത് മ​ത്സ​രി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി വാ​ക്ക് പാ​ലി​ക്കാ​ത്ത​തി​നാ​ലെ​ന്ന് വാ​ള​യാ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​മ്മ. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കാ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന അ​വ​ർ. ത​ല മു​ണ്ഡ​നം ചെ​യ്ത് തെ​രു​വി​ലി​റ​ക്കി​യ​ത് പി​ണ​റാ​യി സ​ർ​ക്കാ​രാ​ണ്. മ​ക്ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം അ​ട്ടി​മ​റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണം. ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ മ​ര​ണം മാ​ത്ര​മാ​ണ് സി​ബി​ഐ ഏ​റ്റെ​ടു​ത്ത​ത്. ര​ണ്ടു കു​ട്ടി​ക​ളു​ടെ​യും മ​ര​ണം കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണം. മ​ക്ക​ൾ​ക്ക് നീ​തി ല​ഭി​ക്ക​ണം. ഇ​നി​യൊ​ര​മ്മ​യ്ക്കും ഈ ​ഗ​തി വ​രു​ത്ത​രു​ത്- വി​തു​ന്പി​ക്കൊ​ണ്ട് അ​വ​ർ പ​റ​ഞ്ഞു.​ധ​ർ​മ​ട​ത്ത് ജ​യ​പ​രാ​ജ​യ​മ​ല്ല പ്ര​ശ്നം. ത​ല മു​ണ്ഡ​നം ചെ​യ്ത് തെ​രു​വി​ലി​റ​ങ്ങേ​ണ്ടി​വ​ന്ന ഒ​ര​മ്മ​യു​ടെ ക​ണ്ണീ​രി​ന്‍റെ പ്ര​തി​ഷേ​ധ​മാ​ണ് ത​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം. ധ​ർ​മ​ട​ത്തെ അ​മ്മ​മാ​ർ കൂ​ടെ​യു​ണ്ടാ​കും. രാ​ഷ്ട്രീ​യം അ​റി​യി​ല്ല.
എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. നീ​തി​ക്കാ​യി കേ​ര​ളം മു​ഴു​വ​ൻ ന​ട​ന്ന് പ​റ​യു​ന്ന​തി​നെ​ക്കാ​ൾ ഇ​നി ധ​ർ​മ​ട​ത്ത് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ൾ കേ​ൾ​ക്കും. നീ​തി ല​ഭി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കെഎസ്ആർടിസിയുടെ സേവനം നൽകാൻ നിർദേശിച്ച് ആന്റണി രാജു

Aswathi Kottiyoor

പൊതുയിടത്തെ വൈ–ഫൈയിൽ പണമിടപാട്‌ വേണ്ട

Aswathi Kottiyoor

സപ്ലൈകോയുടെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ പ്രയാണം തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox