24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • എം​സി​എം​സി അ​പേ​ക്ഷ​ക​ള്‍; സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം
kannur

എം​സി​എം​സി അ​പേ​ക്ഷ​ക​ള്‍; സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍, കേ​ബി​ള്‍ നെ​റ്റ്‌​വ​ര്‍​ക്കു​ക​ള്‍, സ്വ​കാ​ര്യ എ​ഫ്എം ചാ​ന​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള റേ​ഡി​യോ​ക​ള്‍, സി​നി​മാ തി​യേ​റ്റ​റു​ക​ള്‍, പൊ​തു​സ്ഥ​ല​ങ്ങ​ള്‍, സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ ന​ല്‍​കു​ന്ന പ​ര​സ്യ​ങ്ങ​ള്‍ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്കു​മ്പോ​ള്‍ സ​മ​യ​ക്ര​മം പാ​ലി​ക്ക​ണ​മെ​ന്ന് മീ​ഡി​യ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി (എം​സി​എം​സി) ചെ​യ​ര്‍​മാ​ന്‍കൂ​ടി​യാ​യ ജി​ല്ലാക​ളക്‌ട​ര്‍ അ​റി​യി​ച്ചു. അം​ഗീ​കൃ​ത ദേ​ശീ​യ, സം​സ്ഥാ​ന പാ​ര്‍​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും പ​ര​സ്യം ചെ​യ്യു​ന്ന​തി​ന് മൂ​ന്നുദി​വ​സം മു​ന്പും മ​റ്റു സം​ഘ​ട​ന​ക​ളോ വ്യ​ക്തി​ക​ളോ ആ​ണെ​ങ്കി​ല്‍ ഏ​ഴു ദി​വ​സം മു​ന്പു​മാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. ബ​ള്‍​ക്ക് എ​സ്എം​സു​ക​ള്‍​ക്കും വോ​യ്‌​സ് മെ​സേ​ജു​ക​ള്‍​ക്കും പ്രീസ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ആ​വ​ശ്യ​മാ​ണ്.
എം​സി​എം​സി​യു​ടെ അം​ഗീ​കാ​ര​ത്തി​നാ​യി സ​മ​ര്‍​പ്പി​ക്ക​പ്പെ​ടു​ന്ന പ​ര​സ്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി ക​മ്മി​റ്റി 24 മ​ണി​ക്കൂ​റി​ന​കം തീ​രു​മാ​ന​മ​റി​യി​ക്കും. നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ലെ​ന്നു ക​ണ്ടാ​ല്‍ പ​ര​സ്യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ക്കാ​ന്‍ ക​മ്മി​റ്റി​ക്ക് അ​ധി​കാ​ര​മു​ണ്ട്. ജി​ല്ലാ​ത​ല എം​സി​എം​സി ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ അ​പേ​ക്ഷ​ക​ര്‍​ക്ക് സം​സ്ഥാ​ന​ത​ല എം​സി​എം​സി ക​മ്മി​റ്റി​ക്ക് അ​പ്പീ​ല്‍ ന​ല്‍​കാം.
പ​ര​സ്യ​ത്തി​ന്‍റെ ഇ​ല​ക്‌ട്രോ​ണി​ക് ഫോ​ര്‍​മാ​റ്റി​ലു​ള്ള ര​ണ്ട് പ​ക​ര്‍​പ്പു​ക​ളും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ട്രാ​ന്‍​സ്‌​ക്രി​പ്റ്റും അ​പേ​ക്ഷ​യ്ക്കൊ​പ്പം സ​മ​ര്‍​പ്പി​ക്ക​ണം. പ​ര​സ്യ​ത്തി​ന്‍റെ നി​ര്‍​മാ​ണ​ച്ചെ​ല​വ്, പ്ര​ക്ഷേ​പ​ണം, സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​തി​നു​ള്ള ചെ​ല​വ്, ഏ​തെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​ക്കുവേ​ണ്ടി​യു​ള്ള​താ​ണോ പാ​ര്‍​ട്ടി​ക്കുവേ​ണ്ടി​യു​ള്ള​താ​ണോ തു​ട​ങ്ങി​യ​വ വ്യ​ക്ത​മാ​ക്കു​ന്ന നി​ശ്ചി​തഫോ​റ​ത്തി​ലാ​ണ് അ​പേ​ക്ഷ ന​ല്‍​കേ​ണ്ട​ത്. പ​ര​സ്യം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ണം ചെ​ക്കാ​യോ ഡി​മാ​ൻ​ഡ് ഡ്രാ​ഫ്റ്റാ​യോ മാ​ത്ര​മേ ന​ല്‍​കൂവെന്ന് വ്യ​ക്ത​മാ​ക്കു​ന്ന പ്ര​സ്താ​വ​ന​യും ഇ​തോ​ടൊ​പ്പം ഉ​ണ്ടാ​ക​ണം. ഇ​ലക്‌ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളി​ലെ രാ​ഷ്ട്രീ​യ പ​ര​സ്യ​ങ്ങ​ള്‍ അം​ഗീ​കാ​രം ല​ഭി​ച്ച​വ​യാ​ണോയെ​ന്ന് എം​സി​എം​സി സെ​ല്‍ പ​രി​ശോ​ധി​ക്കും. മ​റ്റു മാ​ധ്യ​മ​ങ്ങ​ളി​ലെ പ​ര​സ്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് ചെല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ല​യി​രു​ത്തും. അ​പേ​ക്ഷാഫോ​ര്‍​മാ​റ്റ് ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന എം​സി​എം​സി സെ​ല്ലി​ല്‍ ല​ഭി​ക്കും.

Related posts

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

Aswathi Kottiyoor

കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നതിന് പരിഹാരം കാണും: മന്ത്രി പി പ്രസാദ്

Aswathi Kottiyoor

നിപ വൈറസ് ;ജില്ലയിലും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Aswathi Kottiyoor
WordPress Image Lightbox