ന്യൂഡൽഹി: ഒരു വർഷം കൊണ്ട് ദേശീയ പാതകളിൽ സ്ഥാപിച്ച ടോൾ ബൂത്തുകൾ എടുത്തു കളയുമെന്നും വാഹനങ്ങളുടെ ജി.പി.എസ് ഇമേജിങ് അടിസ്ഥാനമാക്കി പണം ഈടാക്കുമെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ പറഞ്ഞു. ഫാസ്ടാഗ് ഉപയോഗിക്കാത്ത, ടോൾ നൽകാതിരിക്കുന്ന വാഹനങ്ങൾക്കെതിരെ പോലീസ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഈ വർഷം ഫെബ്രുവരി 16 മുതൽ ഫാസ്ടാഗ് ഇല്ലെങ്കിൽ ഇരട്ട ടോൾ ഈടാക്കിത്തുടങ്ങി.93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് മുഖേനയാണ് ടോൾ നൽകുന്നത് എന്നും മന്ത്രി പറഞ്ഞു.