24.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • സണ്ണി ജോസഫ് എം.എൽ.എയുടെ പ്രചാരണ ബോർഡുകൾപോലും പലരെയും ആകുലപ്പെടുത്തുന്നു ;ജൂബിലി ചാക്കോ……….
Iritty

സണ്ണി ജോസഫ് എം.എൽ.എയുടെ പ്രചാരണ ബോർഡുകൾപോലും പലരെയും ആകുലപ്പെടുത്തുന്നു ;ജൂബിലി ചാക്കോ……….

താന്നിക്കുന്ന് :കൊളക്കാട് താന്നിക്കുന്നിൽ സ്ഥാപിച്ച സണ്ണി ജോസഫ് എംഎൽഎയുടെ പ്രചാരണ ബോർഡ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിലാണ് സണ്ണി ജോസഫ് എം.എൽ.എയുടെ ഫ്ലെക്സ് ബോർഡുകൾപോലും പലരെയും ആകുലപ്പെടുത്തുന്നുവെന്ന് ജൂബിലി ചാക്കോ ആരോപിച്ചത്.

നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10 -ലേറെ പ്രചാരണ ബോർഡുകളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്. പേരാവൂർ പഞ്ചായത്തിൽ തീയിട്ടാണ് ഇവ നശിപ്പിച്ചതെങ്കിൽ കണിച്ചാർ പഞ്ചായത്തിൽ ബോർഡുകൾ എടുത്തുകൊണ്ട് പോകുകയും കീറി നശിപ്പിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
ബോർഡുകൾ ശ്രദ്ധ കിട്ടാത്തവിധം തിരിച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

പ്രതിഷേധസംഗമത്തിൽ കണിച്ചാർ മണ്ഡലം പ്രസിഡന്റ്‌ മൈക്കിൾ ടി മാലത്ത്, ഷാജി കുന്നുംപുറത്ത്, വാർഡ് മെമ്പർ ജിഷ സജി തുടങ്ങിയവർ സംസാരിച്ചു. ജിജോ ആന്റണി, ജോർജ് നെടുമാട്ടുംകര, സതീഷ് മണ്ണാർകുളം, ആദർശ് മാവടി, തുടങ്ങിയവർ സംബന്ധിച്ചു.
പോലീസ് സ്ഥലം സന്ദർശിച്ച് പരാതി കൈപ്പറ്റി.

Related posts

കണ്ണീർക്കടലായി ഡോൺബോസ്‌കോ കോളേജ് അങ്കണം

Aswathi Kottiyoor

ആറളം ഫാമിൽ യുവാവിൻ്റെ കൊലപാതകം: ഒരാൾ കൂടി അറസ്റ്റിൽ.

Aswathi Kottiyoor

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox