24 C
Iritty, IN
July 26, 2024
  • Home
  • Iritty
  • ഡോ: തുളസീദാസിനെ അനുസ്മരിച്ചു……..
Iritty

ഡോ: തുളസീദാസിനെ അനുസ്മരിച്ചു……..

ഇരിട്ടി: ഇരിട്ടി എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ടും ഇരിട്ടിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും ജനകീയ ഡോക്ടറുമായിരുന്ന ഡോ: പി. കെ. തുളസീദാസിൻ്റെ ഇരുപത്തി മൂന്നാമത് ചരമവാർഷിക ദിനം എസ് എൻ ഡി പി യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. ഇരിട്ടി യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ ഡോക്ടറുടെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് നടന്ന അനുസ്മരണ യോഗം യൂണിയൻ പ്രസിഡണ്ട് കെ.വി. അജി ഉദ്ഘാടനം ചെയ്തു .യൂണിയൻ സെക്രട്ടറി പി.എൻ. ബാബു അനുസ്മരണ ഭക്ഷണം നടത്തി. കെ.കെ. സോമൻ, കെ.എം. രാജൻ, ബാബു തൊട്ടിക്കൽ, പി.ജി. രാമകൃഷ്ണൻ, എ.എം. കൃഷ്ണൻകുട്ടി, വി. കെ. സുബ്രമണ്യൻ എന്നിവർ സംസാരിച്ചു.

Related posts

വനിതാദിനത്തോട് അനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു……..

Aswathi Kottiyoor

സാന്ത്വന സ‌്പർശം: മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്

Aswathi Kottiyoor

നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്‌കൂട്ടിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox