27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ത​പാ​ല്‍ വോ​ട്ട്: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ അ​പേ​ക്ഷ ന​ല്‍​കി​യ​ത് 24621 പേ​ര്‍
kannur

ത​പാ​ല്‍ വോ​ട്ട്: ജി​ല്ല​യി​ല്‍ ഇ​തു​വ​രെ അ​പേ​ക്ഷ ന​ല്‍​കി​യ​ത് 24621 പേ​ര്‍

ക​ണ്ണൂ​ർ: കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ത​പാ​ല്‍ വോ​ട്ടി​നാ​യി ജി​ല്ല​യി​ല്‍ ഇ​തി​ന​കം അ​പേ​ക്ഷ ന​ല്‍​കി​യ​ത് 24621 പേ​ര്‍. 80 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, കോ​വി​ഡ് ബാ​ധി​ത​ര്‍, ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​ർ എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ഇ​ത്ര​യും അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ച​ത്. 28834 ഭി​ന്ന​ശേ​ഷി വോ​ട്ട​ര്‍​മാ​രും 80 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 46818 വോ​ട്ട​ര്‍​മാ​രു​മ​ട​ക്കം ത​പാ​ല്‍ വോ​ട്ടി​ന് അ​ര്‍​ഹ​രാ​യ 75652 പേ​രാ​ണ് ജി​ല്ല​യി​ലു​ള്ള​ത്. കോ​വി​ഡ് ബാ​ധി​ത​രും ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രു​മു​ള്‍​പ്പെ​ടെ​യു​ള്ള 51348 പേ​ര്‍​ക്ക് ത​പാ​ല്‍ വോ​ട്ടി​നു​ള്ള അ​പേ​ക്ഷ​ക​ള്‍ (12 ഡി ​ഫോ​റം) പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തി​നോ​ട​കം എ​ത്തി​ച്ചു. ഇ​തി​ല്‍ 24621 പേ​രാ​ണ് ത​പാ​ല്‍ വോ​ട്ടി​നാ​യി താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് പൂ​രി​പ്പി​ച്ച അ​പേ​ക്ഷ തി​രി​കെ ന​ല്‍​കി​യ​ത്.
പ​യ്യ​ന്നൂ​ര്‍ (942), ക​ല്യാ​ശേ​രി (2418), ത​ളി​പ്പ​റ​മ്പ് (2586), ഇ​രി​ക്കൂ​ര്‍ (5560), അ​ഴീ​ക്കോ​ട് (169), ക​ണ്ണൂ​ര്‍ (2560), ധ​ര്‍​മ​ടം (1421), ത​ല​ശേ​രി (1680), കൂ​ത്തു​പ​റ​മ്പ് (3186), മ​ട്ട​ന്നൂ​ര്‍ (3640), പേ​രാ​വൂ​ര്‍ (459) എ​ന്നി​ങ്ങ​നെ​യാ​ണ് ത​പാ​ല്‍ വോ​ട്ടി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള ക​ണ​ക്ക്. മ​ട്ട​ന്നൂ​ര്‍ മ​ണ​ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ ത​പാ​ല്‍ വോ​ട്ടി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​ത്. കു​റ​വ് പേ​രാ​വൂ​ര്‍ മ​ണ്ഡ​ല​ത്തി​ലു​മാ​ണ്.സ്പെ​ഷ​ല്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, പോ​ളിം​ഗ് അ​സി​സ്റ്റ​ന്‍റ്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍, വീ​ഡി​യോ​ഗ്രാ​ഫ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് ത​പാ​ല്‍ ബാ​ല​റ്റി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍​ക്ക് പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ത്തി​ച്ച് ന​ല്‍​കു​ക. ഇ​വ​ര്‍ വോ​ട്ട​ര്‍​മാ​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ല്‍ എ​ത്തി പോ​സ്റ്റ​ല്‍ ബാ​ല​റ്റ് കൈ​മാ​റും.

Related posts

‘എ​ക്സ്പ്ലോ​ർ മ​ല​യോ​രം’ യാ​ത്ര​യ്ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor

ജില്ലയില്‍ 609 പേര്‍ക്ക് കൂടി കൊവിഡ്: 591 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍‌ പ​രി​ശോ​ധ​ന

Aswathi Kottiyoor
WordPress Image Lightbox