25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • വാഷ് കൈവശം വച്ച കേസിൽ പേരാവൂർ എക്സൈസ് പിടികൂടിയ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം പിഴയും വിധിച്ച് കോടതി; പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി………….
Peravoor

വാഷ് കൈവശം വച്ച കേസിൽ പേരാവൂർ എക്സൈസ് പിടികൂടിയ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം പിഴയും വിധിച്ച് കോടതി; പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി………….

ചാരായം വാറ്റുന്നതിനായി വാഷ് കൈവശം വച്ച് കൈകാര്യം ചെയ്ത കേസിൽ പേരാവൂർ എക്സൈസ് പിടികൂടിയ പ്രതിക്ക് ഒരു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് തലശ്ശേരി അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി. പിഴയടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം.

പെരുവ ചെമ്പൂക്കാവ് സ്വദേശി തെനിയാടൻ ചന്ദ്രൻ (വയസ് : 47/2021) ആണ് വാഷ് സൂക്ഷിച്ച കേസിൽ ശിക്ഷിക്കപ്പെട്ടത്. 2013ൽ പേരാവൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടറായിരുന്ന എ.ശ്രീധരൻ കണ്ടു പിടിച്ച് രജിസ്റ്റർ ചെയ്ത കേസ് കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടറായിരുന്ന എം.ജയകുമാറാണ് അന്വേഷിച്ച് കുറ്റപ്പത്രം സമർപ്പിച്ചത്.പ്രതിയെ ബഹു: കോടതി റിമാൻ്റ് ചെയ്തു. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലാക്കി.

Related posts

ഉരുൾപൊട്ടൽ; അതിരൂപത പ്രതിനിധി സംഘം സന്ദർശിച്ചു

Aswathi Kottiyoor

മാവോയിസ്റ്റ് സാവിത്രി പേരാവൂർ പൊലീസ് കസ്റ്റഡിയിൽ

Aswathi Kottiyoor

കള്ളനോട്ട് കേസ് ; തിരുപ്പതിക്ക് പുറമെ മറ്റുചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചന

Aswathi Kottiyoor
WordPress Image Lightbox