22.4 C
Iritty, IN
October 3, 2023
  • Home
  • Kerala
  • ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി
Kerala

ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ്: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി

ഒരാൾക്ക് ഒന്നിലധികം വോട്ടർ തിരിച്ചറിയൽ കാർഡ് നൽകിയെന്ന പരാതിയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് തേടി. വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ ബോധപൂർവമുള്ള ശ്രമമുണ്ടായോയെന്ന് പരിശോധിച്ച് 20 നകം റിപ്പോർട്ട് നൽകണമെന്ന് കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കാണ് നിർദ്ദേശം നൽകിയത്. അരോപണം ശരിയാണെന്ന് തെളിഞ്ഞാൽ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Related posts

സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും യുവാക്കൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന്‌ തൊഴിൽമേളകൾ സംഘടിപ്പിക്കും: മന്ത്രി ആർ ബിന്ദു

കേരളത്തിൽ ഹൈഡ്രജൻ ട്രെയിൻ ഈ വർഷം -കേന്ദ്ര റെയിൽവേ മന്ത്രി

𝓐𝓷𝓾 𝓴 𝓳

പ്രവാസി ക്ഷേമപദ്ധതികൾക്ക് 170 കോടി; കുറഞ്ഞ പലിശക്ക് 1000 കോടി വായ്പ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox