24.8 C
Iritty, IN
September 23, 2023
  • Home
  • Iritty
  • യു ഡി എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനും റോഡ് ഷോയും നടത്തി……….
Iritty

യു ഡി എഫ് തെരെഞ്ഞെടുപ്പ് കൺവെൻഷനും റോഡ് ഷോയും നടത്തി……….

ഇരിട്ടി: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകില്ലെന്ന തെറ്റായ സന്ദേശം സംസ്ഥാന രാഷ്ട്രിയത്തിനകത്ത് ഗുരുതമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് കെ. സുധാകരൻ എം.പി. സംസ്ഥാന ഭരണത്തിനെതിരെ ഇത്രയേറേ അഴിമതിയാരോപണങ്ങൾ ഉയർന്ന കാലഘട്ടം ഇതിനു മുമ്പുണ്ടായിട്ടില്ല. അടിസ്ഥാന വർഗത്തിന് ഉപയുക്തമായ ഒരു വികസനവുംം നടത്താതെ കോടികൾ പൊടിച്ച് പരസ്യത്തിലൂടെ പുുകമറ സൃഷ്ടിക്കുകയാണ്. തൊഴിലാളി വർഗ നേതാവെന്ന് അഭിമാനബോധത്തോടെ നൂറ് വട്ടം പറയുന്ന പിണറായി ബൂർഷ്യ സംസ്കാരത്തിൻ്റെ പ്രതിരൂപമാണെന്നും സുധാകരൻ പറഞ്ഞു.
യു.ഡി. എഫ്. പേരാവൂർ നിയോജക മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം ‘ പി.കെ. ജനാർദ്ദനൻ അധ്യക്ഷനായി. യു.ഡി. എഫ്. നേതാക്കളായ വി.കെ.അബ്ദുൾ ഖാദർ മൗലവി, കെ.എ. ഫിലിപ്പ്, ലിസി ജോസഫ്, പടിയൂർ ദാമോദരൻ, സ്ഥാനാർത്ഥി സണ്ണി ജോസഫ്, സാജു യോമസ്, ഡെയ്സി മാണി, കെ.വേലായുധൻ, ജയ്സൺ തോമസ് ‘ പി.സി.ഷാജി, റോജസ് സെബാസ്റ്റ്യൻ, സി. അഷ്റഫ്, സി. അബ്ദുള്ള, കൊലപ്പെട്ട ശുഹൈബിൻ്റെ പിതാവ് , വി.എം. സെബാസ്റ്റ്യറ്റ്യൻ, ന്നിവർ പ്രസംഗിച്ചു. കൺവെൻഷന് മുന്നോടിയായി സ്ഥാനാർത്ഥിയെ ആനയിച്ച് കീഴൂരിൽ നിന്നും ഇരിട്ടിയിലേക്ക് നടത്തിയ റോഡ് ഷോയിൽ നൂറ് കണക്കിന് പ്രവർത്തകർ പങ്കാളികളായി.
ഇരിക്കൂർ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട – പ്രതിക്ഷേധവുമയി മേഖലയിലെ എ ഗ്രൂപ്പിലെ കെ.പി.സി.സി – ഡി.സി.സി ഭാരവാഹികൾ വിട്ടുനിന്നു.

Related posts

ഗ്രീന്‍ലീഫ് പാര്‍ക്ക് കേരളത്തില്‍ മാതൃകയായി അവതരിപ്പിക്കും; മാലിന്യ മുക്ത നവകേരള കര്‍മ്മ പദ്ധതി ടീം

𝓐𝓷𝓾 𝓴 𝓳

ഇ​രി​ട്ടി​യി​ൽ ബ​സ് ബേ

കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോലീസും പരിശോധന കർശനമാക്കി…

WordPress Image Lightbox