23.6 C
Iritty, IN
November 21, 2024
  • Home
  • kannur
  • കെ കെ ശൈലജയും എം വി ഗോവിന്ദനും ഉൾപ്പെടെ കണ്ണൂരിൽ എട്ട്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ പത്രിക നൽകി………..
kannur

കെ കെ ശൈലജയും എം വി ഗോവിന്ദനും ഉൾപ്പെടെ കണ്ണൂരിൽ എട്ട്‌ എൽഡിഎഫ്‌ സ്ഥാനാർഥികൾ പത്രിക നൽകി………..

കണ്ണൂർ :സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആരോഗ്യമന്ത്രി കെ കെ ശൈലജയും എം വി ഗോവിന്ദനും ഉൾപ്പെടെ ജില്ലയിലെ എട്ട് എൽഡിഎഫ് സ്ഥാനാർഥികൾ ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മട്ടന്നൂരിൽ ജനവിധി തേടുന്ന കെ കെ ശൈലജ വരണാധികാരിയായ ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ടിനി സൂസൻ ജോൺ മുമ്പാകെ രണ്ടു സെറ്റ് പത്രികകളാണ് നൽകിയത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമനും സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം വി കെ സുരേഷ് ബാബുവും ഒപ്പമുണ്ടായിരുന്നു. മട്ടന്നൂർ നഗരസഭാ ചെയർമാൻ പി അനിതയും ഇ ജയപ്രകാശും നിർദ്ദേശിച്ചു.

തളിപ്പറമ്പിൽ മത്സരിക്കുന്ന എം വി ഗോവിന്ദൻ വരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി എൻ അനിൽകുമാർ മുമ്പാകെ പത്രിക നൽകി. ജെയിംസ് മാത്യു എംഎൽഎ, എൽഡിഎഫ് തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ വേലിക്കാത്ത് രാഘവൻ എന്നിർക്കൊപ്പമാണ് എത്തിയത്. രണ്ടു സെറ്റ് പത്രികകളാണു നൽകിയത്. ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദനും കെ ദാമോദരനും നിർദ്ദേശിച്ചു. അഴീക്കോട് സ്ഥനാർഥി കെ വി സുമേഷ് വരണാധികാരിയായ ജില്ലാ പട്ടിക ജാതി വികസന ഓഫീസർ കെ വി രവിരാജ് മുമ്പാകെ പത്രിക സമർപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം പ്രകാശൻ, മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ പി ചന്ദ്രൻ എന്നിവർക്കൊപ്പമാണ് എത്തിയത്.

കല്യാശേരി മണ്ഡലം സ്ഥാനാർഥി എം വിജിൻ വരാണാധികാരി ജില്ലാ സപ്ലൈ ഓഫീസർ കെ മനോജ് കുമാർ മുഖേന പത്രിക നൽകി. ടി വി രാജേഷ് എംഎൽഎ, തെരഞ്ഞെടുപ്പു കമ്മിറ്റി ജനറൽ കൺവീനർ പി പി ദാമോദരൻ എന്നിവർക്കൊപ്പമാണ് എത്തിയത്. രണ്ടു സെറ്റ് പത്രിക നൽകി. പി പി ദാമോദരൻ ഡമ്മി സ്ഥാനാർഥിയായും പത്രിക നൽകി.

പേരാവൂർ സ്ഥാനാർഥി കെ വി സക്കീർ ഹുസൈൻ വരണാധികാരിയായ കണ്ണൂർ ഡിഎഫ്ഒ പി കാർത്തിക് മുമ്പാകെ പത്രിക സമർപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സിപിഐ നേതാവ് ബാബുരാജ് പായം എന്നിവർക്കൊപ്പമാണ് എത്തിയത്. ഡമ്മി സ്ഥാനാർഥിയായി കെ ശ്രീധരനും പത്രിക നൽകി. തലശേരി മണ്ഡലം സ്ഥാനാർഥി എ എൻ ഷംസീർ വരണാധികാരിയായ സബ് കലക്ടർ അനുകുമാരി മുമ്പാകെയും ഇരിക്കൂർ സ്ഥാനാർഥി സജി കുറ്റ്യാനിമറ്റം ഉപവരണാധികാരിയായ ഇരിക്കൂർ ബിഡിഒ ആർ അബു മുമ്പാകെയും പയ്യന്നൂർ സ്ഥാനാർഥി ടി ഐ മധുസൂദനൻ ഉപവരണാധികാരി പയ്യന്നൂർ ബിഡിഒ പി ബിജു മാത്യു മുമ്പാകെയും പത്രിക നൽകി.

Related posts

ഒന്നുമുതൽ ഒമ്പതുവരെ 2.9 ലക്ഷം കുട്ടികൾ സ്‌കൂളിലേക്ക്‌

Aswathi Kottiyoor

ഡി​പി​സി: അ​ഞ്ച് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

Aswathi Kottiyoor

അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്കാ​യി പോ​ഷ​കബാ​ല്യം പദ്ധതി തുടങ്ങി

Aswathi Kottiyoor
WordPress Image Lightbox