33.9 C
Iritty, IN
November 23, 2024
  • Home
  • Kottiyoor
  • കശുമാവിൻ തോട്ടം നശിച്ചിട്ട് രണ്ടുവർഷം: നഷ്​ടപരിഹാരമില്ല
Kottiyoor

കശുമാവിൻ തോട്ടം നശിച്ചിട്ട് രണ്ടുവർഷം: നഷ്​ടപരിഹാരമില്ല

കേ​ള​കം: കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി മ​ല​യി​ലെ 300 ഏ​ക്ക​റോ​ളം ക​ശു​മാ​വി​ൻ തോ​ട്ടം ന​ശി​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്​​ട​പ​രി​ഹാ​ര​മി​ല്ല. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ പൊ​യ്യ​മ​ല, പാ​ലു​കാ​ച്ചി, ഒ​റ്റ​പ്ലാ​വ്, പ​ന്നി​യാം​മ​ല എ​ന്നി​ങ്ങ​നെ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ വാ​ർ​ഡു​ക​ളി​ലാ​യി പ​ര​ന്നു​കി​ട​ന്നി​രു​ന്ന 50തി​ലേ​റെ ക​ർ​ഷ​ക​രു​ടെ തോ​ട്ട​ങ്ങ​ളാ​ണ് 2018, 2019 വ​ർ​ഷ​ങ്ങ​ളി​ലെ അ​മി​ത മ​ഴ​യി​ലും തു​ട​ർ​ന്നു​ണ്ടാ​യ കൊ​ടും ചൂ​ടി​ലു​മാ​യി ന​ശി​ച്ച​ത്.

2018ൽ ​ക​ശു​മാ​വു​ക​ൾ ഉ​ണ​ങ്ങി ന​ശി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ ക​ർ​ഷ​ക​ർ കൃ​ഷി​വ​കു​പ്പി​നെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് 2019ലെ ​അ​തി​വ​ർ​ഷ​ത്തോ​ടെ ക​ശു​മാ​വു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. ശേ​ഷം കൃ​ഷി​വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടും ജ​ന​പ്ര​തി​നി​ധി​ക​ളെ ക​ണ്ടി​ട്ടും ഒ​രു പ്ര​തി​ക​ര​ണ​വു​മി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. കൂ​ടു​ത​ൽ തോ​ട്ട​മു​ണ്ടാ​യി​രു​ന്ന 33 ക​ർ​ഷ​ക​ർ ചേ​ർ​ന്ന് കൊ​ട്ടി​യൂ​ർ കൃ​ഷി​ഭ​വ​നി​ൽ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ​പോ​ലും ഓ​ഫി​സ​ർ ത​യാ​റാ​യി​െ​ല്ല​ന്ന് ക​ർ​ഷ​ക​നാ​യ ജോ​യി പൊ​ട്ട​ങ്ക​ൽ പ​റ​ഞ്ഞു.

തോ​ട്ട​ങ്ങ​ളെ​ല്ലാം ന​ശി​ച്ച​തോ​ടെ ക​ർ​ഷ​ക​രി​ൽ കു​റേ​പ്പേ​ർ പ​റ​മ്പു​ക​ളി​ലേ​ക്ക് പോ​കാ​താ​യി. ഇ​തോ​ടെ അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും കാ​ടു​മൂ​ടി. ഫോ​ർ​വീ​ൽ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം പോ​കു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ പോ​കാ​ത്ത​തു​മാ​യ ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ത്ത് കൃ​ഷി ചെ​യ്ത് ജീ​വി​ച്ച ക​ർ​ഷ​ക​രാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. ദി​വ​സേ​ന ക്വി​ൻ​റ​ലി​ലേ​റെ ക​ശു​വ​ണ്ടി ശേ​ഖ​രി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഒ​േ​ന്നാ ര​ണ്ടോ കി​ലോ​ഗ്രാ​മാ​ണി​പ്പോ​ൾ കി​ട്ടു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ, ക​ർ​ഷ​ക​രി​ൽ ചി​ല​ർ പ്ര​തി​സ​ന്ധി​യി​ൽ ത​ള​ർ​ന്നു പോ​യി​ല്ല. അ​വ​ർ വീ​ണ്ടും വാ​ശി​യോ​ടെ ക​ശു​മാ​വി​ൻ തൈ​ക​ൾ ​െവ​ച്ചു​പി​ടി​പ്പി​ക്കു​ക​യാ​ണ്. ചെ​ങ്കു​ത്താ​യ പ്ര​ദേ​ശ​ത്തെ ന​ശി​ച്ച ക​ശു​മാ​വു​ക​ൾ നീ​ക്കി വീ​ണ്ടും പു​തി​യ​വ ന​ട്ടി​രി​ക്കു​ക​യാ​ണ​വ​ർ. ഗ്രാ​ഫ്റ്റ് ക​ശു​മാ​വി​നേ​ക്കാ​ൾ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നാ​ട​ൻ ഇ​ന​ങ്ങ​ളാ​ണ് അ​നു​യോ​ജ്യ​മെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ക​ശു​മാ​വി​ൻ തൈ​ക​ൾ വാ​ങ്ങു​ന്ന​തി​ന് വ​ലി​യ തു​ക ന​ൽ​കി. പ്ര​ദേ​ശ​ത്തെ​ത്തി​ക്കു​ന്ന​തി​നും ന​ടു​ന്ന​തി​നു​മാ​യി വേ​റെ​യും ചെ​ല​വാ​ക്കി. ന​ഷ്​​ട​പ​രി​ഹാ​രം ല​ഭി​ച്ചാ​ൽ ചെ​റി​യൊ​രാ​ശ്വാ​സം ല​ഭി​ക്കും.

Related posts

കാർ നിയന്ത്രണം വിട്ട് അപകടം

Aswathi Kottiyoor

കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….

Aswathi Kottiyoor

മലയോര മേഖലയിലെ വികസന സേവന പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടാൻ കെ.ടി കൺസൾട്ടൻസി പ്രവർത്തനം ആരംഭിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox