തലശേരി : ധർമടം നിയോജകമണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മത്സരിക്കാൻ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയായിരുന്നു മഹറൂഫ് പിണറായി രംഗത്ത്. സ്വതന്ത്രനായി മത്സരിക്കാനാണ് തീരുമാനം.
തെരത്തെടുപ്പു പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും കോൺഗ്രസ് നേതൃത്വം ഇവിടെ സ്ഥാനാർഥിയെ നിർത്താത്തതിൽ പ്രതിഷേധിച്ചാണു മത്സരിക്കുന്നതെന്നും പത്രിക ഇന്നു സമർപ്പിക്കുമെന്നും മഹറൂഫ് അറിയിച്ചു. മത്സരിക്കാൻ കോൺഗ്രസിനു ഭയമായതിനാലാണു താൻ സധൈര്യം മുന്നോട്ടുവരുന്നത്. മത്സരിച്ചാൽ നല്ല ജനപിന്തുണ ലഭിക്കുമെന്നും മഹറൂഫ് അവകാശപ്പട്ടു. തന്നെ അറിയാത്തവരായി മണ്ഡലത്തിൽ ആരുമുണ്ടാകില്ല.
ഇവിടുത്തെ സുപ്രധാന വികസനപദ്ധതികളെല്ലാം താൻ ചൂണ്ടിക്കാട്ടി നിവേദനം നൽകിയതിനെ തുടർന്നാണ് യാഥാർഥ്യമായതെന്നും മുഖ്യമന്ത്രിയുടെ നാട്ടുകാരൻകൂടിയായ മഹറൂഫ് പറഞ്ഞു.
previous post