27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിങ്‌ പ്രസ്സുകളും സ്ഥാനാർഥികളും നിർദേശങ്ങൾ പാലിക്കണം…….
kannur

തിരഞ്ഞെടുപ്പ് പ്രചാരണം: പ്രിന്റിങ്‌ പ്രസ്സുകളും സ്ഥാനാർഥികളും നിർദേശങ്ങൾ പാലിക്കണം…….

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നോട്ടീസുകൾ, പോസ്റ്ററുകൾ, ലഘുലേഖകൾ, സ്റ്റിക്കറുകൾ, തുടങ്ങിയവ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പ്രസ് ഉടമകളും സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും കർശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ ഉത്തരവിട്ടു. അച്ചടിക്കുമ്പോഴും പകർപ്പുകൾ എടുക്കുമ്പോഴും പ്രസ്സിന്റെയോ കോപ്പിയെടുക്കുന്ന സ്ഥാപനത്തിന്റെയോ പേരും വിലാസവും, പ്രസാധകന്റെ പേരും വിലാസവും, അച്ചടിക്കുന്ന കോപ്പികളുടെ എണ്ണം, പ്രിന്റിങ്‌ ചെലവ് എന്നിവ താഴെ ഭാഗത്ത് പ്രസിദ്ധീകരിക്കണം. നോട്ടീസും മറ്റും പ്രസിദ്ധീകരിക്കാനെത്തിയ ആളെ തനിക്ക് നേരിട്ടറിയാമെന്ന് രണ്ടുപേർ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലത്തിന്റെ രണ്ട് പ്രതികൾ പ്രസ്സുടമ പ്രസാധകനിൽനിന്ന് വാങ്ങിയിരിക്കണം.

പ്രിന്റ് ചെയ്ത് മൂന്നുദിവസത്തിനകം അച്ചടി രേഖയുടെ നാല്‌ പകർപ്പുകൾ, അച്ചടിക്കാനെത്തുന്ന സ്ഥാനാർഥിയെയോ പ്രതിനിധിയെയോ പ്രസാധകന് നേരിട്ടറിയാമെന്നുകാണിക്കുന്ന സത്യവാങ്മൂലം എന്നിവ നിശ്ചിത ഫോറത്തിൽ കളക്ടർക്ക് സമർപ്പിക്കണം. അച്ചടിക്ക് ഓർഡർ നൽകിയ തീയതി, അച്ചടിച്ചുനൽകിയ തീയതി, പ്രിന്റുചെയ്ത സാധനത്തിലെ ഉള്ളടക്കത്തിന്റെ ചുരുക്കം, പ്രിന്റിങ്ങിന്‌ ഈടാക്കിയ തുക തുടങ്ങിയ വിവരങ്ങളും അറിയിക്കണം. ഇതിനുള്ള ഫോറങ്ങൾ തിരഞ്ഞെടുപ്പ് വിഭാഗം എക്സ്‌പെന്റിച്ചർ സെല്ലിൽ ലഭിക്കും.

നിയമവിരുദ്ധമോ, ജാതിമത വികാരങ്ങൾ ഇളക്കിവിടുന്നതോ, അവയുടെ പേരിൽ വോട്ടുചോദിക്കുന്നതോ, എതിർ സ്ഥാനാർഥിയെ സ്വഭാവഹത്യനടത്തുന്നതോ ആയ പരാമർശങ്ങൾ അച്ചടിക്കപ്പെടുന്ന രേഖകളിലില്ല എന്ന് സ്ഥാനാർഥികളും പാർട്ടികളും ഉറപ്പുവരുത്തണം

Related posts

കണ്ണൂരിലും മട്ടന്നൂരിലും ഫാസ്റ്റ്ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതികൾക്ക് അനുമതി

Aswathi Kottiyoor

ക​ണ്ണൂ​രി​ൽ പെ​ട്രോ​ൾ വി​ല 110 രൂ​പ​യി​ലേ​ക്ക്

Aswathi Kottiyoor

സ്പെഷ്യൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തണം

Aswathi Kottiyoor
WordPress Image Lightbox