28.7 C
Iritty, IN
October 7, 2024
  • Home
  • aralam
  • ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ന​ട​ന്ന ഇ​രു​പ​താ​മ​ത് പ​ക്ഷി സ​ർ​വേ സ​മാ​പി​ച്ചു
aralam

ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ന​ട​ന്ന ഇ​രു​പ​താ​മ​ത് പ​ക്ഷി സ​ർ​വേ സ​മാ​പി​ച്ചു

ഇ​രി​ട്ടി: ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ന​ട​ന്ന ഇ​രു​പ​താ​മ​ത് പ​ക്ഷി സ​ർ​വേ സ​മാ​പി​ച്ചു. ആ​റ​ളം വൈ​ൽ​ഡ് ലൈ​ഫ് ഡി​വി​ഷ​നും മ​ല​ബാ​ർ നാ​ച്ചു​റ​ൽ ഹി​സ്റ്റ​റി സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ക​ണ​ക്കെ​ടു​പ്പി​ൽ 145 ഇ​നം പ​ക്ഷി​ക​ളെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ 12 എ​ണ്ണം പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ ത​ന​താ​യി കാ​ണു​ന്ന പ​ക്ഷി​ക​ളാ​ണ്. സ​ർ​വേ​യ്ക്ക് ഇ​ട​യി​ൽ ക​ണ്ടെ​ത്തി​യ കൊ​ഴി​ക്കി​ളി​യാ​ണ് (Pied Thrush) പു​തു​താ​യി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ പ​ക്ഷി. ഇ​തോ​ടെ ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലാ​യി 247 പ​ക്ഷി​ക​ളെ​യാ​ണ് ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ർ​ഷ​ത്തി​നി​ട​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ മ​റ്റൊ​രു സം​ര​ക്ഷി​ത മേ​ഖ​ല​ക​ളി​ലും പ​ക്ഷി​ക​ളെ​ക്കു​റി​ച്ചു ഇ​ത്ര​യും നീ​ണ്ട വ​ർ​ഷ​ങ്ങ​ളി​ലെ പ​ഠ​ന​ങ്ങ​ൾ ന​ട​ന്നി​ട്ടി​ല്ല. ബ​സ്ര പ്രാ​പ്പി​ടി​യ​ൻ, പൊ​ടി പൊ​ന്മാ​ൻ, ത്രി​യം​ഗു​ലി മ​രം​കൊ​ത്തി, കി​ന്ന​രി പ്രാ​പ്പ​രു​ന്ത് എ​ന്നി​വ​യാ​ണ് സ​ർ​വേ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ മ​റ്റ് പ്ര​ധാ​ന പ​ക്ഷി​ക​ൾ. ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​രും തൃ​ശൂ​ർ കേ​ര​ള ഫോ​റ​സ്റ്റ​റി കോ​ള​ജി​ലെ കു​ട്ടി​ക​ളും 20 മ​റ്റ് പ​ക്ഷി നി​രീ​ക്ഷി​ക്ക​രും പ​ങ്കെ​ടു​ത്ത സ​ർ​വേ വൈ​ൽ​ഡ്‌ ലൈ​ഫ് വാ​ർ​ഡ​ൻ എ.​ഷ​ജ്‌​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​സി​സ്റ്റ​ന്‍റ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. അ​നി​ൽ​കു​മാ​ർ, പ്ര​ശ​സ്ത പ​ക്ഷി​നി​രീ​ക്ഷ​ക​രാ​യ സ​ത്യ​ൻ മേ​പ്പ​യൂ​ർ, റോ​ഷ്നാ​ഥ് ര​മേ​ശ്, ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ ജ​യേ​ഷ് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ‌ പ​ങ്കെ​ടു​ത്തു.

Related posts

ആ​റ​ളത്ത് ഭൂ​മി​യു​ടെ ന്യാ​യ​വി​ല നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത

Aswathi Kottiyoor

തടിമില്ലിലേക്ക് മരം കയറ്റി വരികയായിരുന്ന ലോറി വൈദ്യുതി ലൈനില്‍ കുരുങ്ങി

Aswathi Kottiyoor

കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox