23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • 2001 ൽ ​പേ​രാ​വൂ​ർ, 2021 ൽ ​ഇ​രി​ക്കൂ​ർ; ക​ണ്ണൂ​രി​ൽ പ്രാതിനിധ്യമി​ല്ലാ​തെ എ ​ഗ്രൂ​പ്പ്
Peravoor

2001 ൽ ​പേ​രാ​വൂ​ർ, 2021 ൽ ​ഇ​രി​ക്കൂ​ർ; ക​ണ്ണൂ​രി​ൽ പ്രാതിനിധ്യമി​ല്ലാ​തെ എ ​ഗ്രൂ​പ്പ്

ക​ണ്ണൂ​ർ: പേ​രാ​വൂ​രി​ന് പി​ന്നാ​ലെ ഇ​രി​ക്കൂ​റും എ ​ഗ്രൂ​പ്പി​ന് ന​ഷ്ട​പ്പെ​ട്ട​തോ​ടെ ക​ണ്ണൂ​ർ ജി​ല്ല​യി​ലെ വി​ജ​യ​സാ​ധ്യ​ത​യു​ള്ള നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലൊ​ന്നും എ ​ഗ്രൂ​പ്പി​ന് സ്ഥാ​നാ​ർ​ഥി​ക​ളി​ല്ലാ​താ​യി. ജി​ല്ല​യി​ൽ യു​ഡി​എ​ഫി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യി അ​റി​യ​പ്പെ​ടു​ന്ന പേ​രാ​വൂ​രും ഇ​രി​ക്കൂ​റും മ​ണ്ഡ​ല​രൂ​പീ​ക​ര​ണ കാ​ലം മു​ത​ൽ എ ​ഗ്രൂ​പ്പി​ന്‍റെ കൈ​യി​ലാ​യി​രു​ന്നു. അ​ഞ്ചു​ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ണ്ഡ​ല​ത്തി​ൽ എ​ഗ്രൂ​പ്പി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു വി​ജ​യി​ച്ച​ത് കെ.​പി.​നൂ​റു​ദ്ദീ​നാ​യി​രു​ന്നു. ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​യു​മാ​യി.
എ​ന്നാ​ൽ,1996 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് കെ.​പി. നൂ​റു​ദ്ദീ​നെ​തി​രേ അ​ട്ടി​മ​റി വി​ജ​യം നേ​ടി. 2001 ൽ ​കെ.​പി. നൂ​റു​ദ്ദീ​നെ സ്ഥാ​നാ​ർ​ഥി​യാ​ക്കി എ ​ഗ്രൂ​പ്പ് മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണം തു​ട​ങ്ങി​യെ​ങ്കി​ലും കെ. ​ക​രു​ണാ​ക​ര​ൻ ഇ​ട​പെ​ട്ട് ഐ ​ഗ്രൂ​പ്പു​കാ​ര​നാ​യ പ്ര​ഫ. എ.​ഡി. മു​സ്ത​ഫ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ക​യാ​യി​രു​ന്നു. അ​തോ​ടെ പേ​രാ​വൂ​ർ എ ​ഗ്രൂ​പ്പി​ന് ന​ഷ്ട​പ്പെ​ട്ടു.
പി​ന്നീ​ട് സ​ണ്ണി ജോ​സ​ഫി​ലൂ​ടെ ഐ ​ഗ്രൂ​പ്പ് മ​ണ്ഡ​ലം നി​ല​നി​ർ​ത്തി​വ​രി​ക​യാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് ഇ​ക്കു​റി ഇ​രി​ക്കൂ​റും എ ​ഗ്രൂ​പ്പി​ന് ന​ഷ്‌​ട​പ്പെ​ട്ട​ത്. 1982 മു​ത​ൽ 2016 വ​രെ കെ.​സി. ജോ​സ​ഫ് ഇ​വി​ടെ തു​ട​ർ​ച്ച​യാ​യി വി​ജ​യം നേ​ടി​യി​രു​ന്നു. കെ.​സി. ജോ​സ​ഫ് ഇ​നി ഇ​രി​ക്കൂ​റി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്നു പ​റ​ഞ്ഞ​പ്പോ​ഴും പ​ക​രം എ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള നേ​താ​ക്ക​ളു​ടെ ലി​സ്റ്റാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളാ​ക്കാ​ൻ കെ​പി​സി​സി​ക്ക് ന​ൽ​കി​യ​ത്.
കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ണി സെ​ബാ​സ്റ്റ്യ​ൻ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ടി. മാ​ത്യു എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു ലി​സ്റ്റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നി​ടെ ഐ ​ഗ്രൂ​പ്പി​ൽ​നി​ന്ന് സ​ജീ​വ് ജോ​സ​ഫി​ന്‍റെ പേ​രും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടു​ക​യാ​യി​രു​ന്നു. സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ന് അ​വ​സാ​ന നി​മി​ഷം​വ​രെ സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ പേ​രാ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യു​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ, കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലി​ൽ‌ ഐ ​ഗ്രൂ​പ്പി​ൽ​നി​ന്നു​ള്ള സ​ജീ​വ് ജോ​സ​ഫ് സ്ഥാ​നാ​ർ​ഥി​യാ​കു​ക​യാ​യി​രു​ന്നു.

Related posts

വീടിന് സമീപം പാർക്ക് ചെയ്ത ഓട്ടോറിക്ഷ കേടുവരുത്തിയതായി പരാതി

Aswathi Kottiyoor

പേരാവൂർ സിനിമാത്തട്ടിപ്പ് കേസ്; പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു

Aswathi Kottiyoor

ജെസിഐ കൂത്തുപറമ്പ്ജെസിഐ വാരാഘോഷത്തിന്റെ ഭാഗമായി സല്യൂട്ട് ദ സൈലൻ്റ് സ്റ്റാർ പരിപാടി സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox