കണ്ണൂർ: ജില്ലയിൽ കോവിഡ് മെഗാ വാക്സിനേഷൻ ക്യാമ്പ് ഉടൻ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മെഗാ ക്യാമ്പുമായി ബന്ധപ്പെട്ട ജില്ലാതല മീറ്റിംഗ് ഇന്നലെ നടന്നു. ഓൺലൈനായി നടന്ന മീറ്റിംഗിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. നാരായണ നായ്ക് , ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എം. പ്രീത , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി.കെ. അനിൽ കുമാർ, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. ബി സന്തോഷ് , വിവിധ വകുപ്പ് പ്രതിനിധികൾ ഐഎംഎ, ഐഎപി, സ്വകാര്യ ആശുപത്രി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടന പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
ജില്ലയിൽ ആറ് സ്ഥലങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്താൻ യോഗം തീരുമാനിച്ചു. കണ്ണൂർ, തലശേരി, പയ്യന്നൂർ , തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ് എന്നീ നഗരങ്ങൾ കേന്ദീകരിച്ചാണ് ക്യാമ്പുകൾ നടത്തുന്നത്. ഓരോ ക്യാമ്പിലും 500 മുതൽ1000 വരെ ആളുകൾക്ക് വാക്സിനേഷൻ നൽകും. സമയബന്ധിതമായി വാക്സിനേഷൻ പൂർത്തീകരിക്കുന്നതിന് ക്യാമ്പുയി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥി ക്യാമ്പ് സ്ഥലത്തു സേവനം ചെയ്യാൻ താത്പര്യമുള്ള വൊളണ്ടിയർമാർ, ഡാറ്റ എൻട്രി ഓപ്പറേറ്റർമാർ, ഭക്ഷണം വെള്ളം തുടങ്ങിയവ നല്കാൻ സന്നദ്ധതയുള്ളവർ താഴെയുള്ള നമ്പറിൽ ബന്ധപ്പെടാം. 0497 – 2700709 , 270 01 94.